അരളി പൂവ് 2 [ആദി 007]

Posted by

“ഇത്രയും പറഞ്ഞിട്ട് അവനു വെല്ല കുലുക്കം ഉണ്ടോന്നു നോക്കിയേ”
അർച്ചന അരിശത്തോടെ കിച്ചുവിനെ ഒന്ന് നോക്കി

ചെക്കൻ കാര്യമായ പത്രം വായനയിലാണ് .ഇതൊന്നും മൈൻഡ് ചെയ്യാതെ അങ്കിളും

“എന്താണ് അമ്മയും മോനും രാവിലെ…?”
അപ്പോഴേക്കും നിർമല എത്തി

“സ്ഥിരം പ്രെചന താനമ്മ..”

“ഞാൻ വന്നിട്ട് നിനക്ക് താരമേ”
ഗൗരവം വിടാതെ അർച്ചന ഗേറ്റിന്റെ സമീപത്തേക്കു നീങ്ങി

കിച്ചു അതെ ഇരിപ്പു തന്നെ.അവന്റെ മുഖഭാവം കണ്ടതും മാമിയെപോലെ നിര്മലക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.കിച്ചു ചെറുതായി ഇടം കണ്ണിട്ടു നോക്കിയപ്പോ നിർമല ‘ചുമ്മാ’ എന്നാ അർത്ഥത്തിൽ ഒരു കണ്ണ് അടച്ചു കാട്ടി .

“മം.വാ എന്റെ സാറെ സമയം പോകുന്നു”
നിർമല ചിരി അടക്കി പറഞ്ഞു

“ദ വരുന്നു പോത്തേ .അപ്പൊ വൈകിട്ട് കാണാം മാമി.അങ്കിളേ പോവാ ”

“പത്തു പോ മ്മ”

“ശെരി മോളെ”
പത്രത്തിന്റെ ഇടയിലൂടെ തല ഉയർത്തി അങ്കിളും പ്രതികരിച്ചു

“നമ്മളെ ഒക്കെ ഒന്ന് മൈൻഡ് ചെയ് എന്റെ അങ്കിളേ”
നിർമല ഒരു പരിഭവ ഭാവത്തോടെ പറഞ്ഞു

“ഓ മൈൻഡ് ചെയ്തിരിക്കുന്നു മേടം”
അങ്കിൾ ഇരു കൈകൾ കൂപ്പി മറുപടി നൽകി

ഇത് കണ്ടപാടെ എല്ലാവരും ചിരിച്ചു.

“ടാറ്റാ അമ്മേ”
ഒരു കള്ള ചിരി മുഖത്തു പടർത്തി കിച്ചു ഉറക്കെ വിളിച്ചു പറഞ്ഞു

“പോടാ കൊരങ്ങാ”
മുഖത്തെ ചിരി മറക്കാൻ അർച്ചന തെല്ലും പാടുപെട്ടുവെങ്കിലും അവളുടെ മറുപടിയിൽ അമ്മയുടെ ലാളനയും വാത്സല്യവും വേണ്ടുവോളം ഉണ്ടായിരുന്നു .

പതിയെ അർച്ചനയും നിര്മലയും നടത്തം തുടർന്നു .

“മം എന്തായി ഞാൻ പറഞ്ഞ കാര്യം…?”
ഗൗരവം ഒട്ടും വിടാതെ അർച്ചന ചോദിച്ചു

“അല്ലാ ഇത് കൊള്ളാല്ലോ.ഈ പച്ച ചുരിദാർ തകർത്തു കേട്ടോ ”

“ദേ പെണ്ണെ എന്നെ പ്രാന്തിയാക്കല്ലേ ”

“എന്റെ ഈശോയെ ചുരിദാർ കൊള്ളാമെന്നു പറഞ്ഞാൽ പ്രാന്ത് കേറുമോ ….”

“ഡീ പോത്തേ ഞാൻ അവന്റെ കാര്യമാ പറഞ്ഞെ ”

Leave a Reply

Your email address will not be published. Required fields are marked *