രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

“ഇല്ലെങ്കിൽ ഉണ്ടാക്കെടി..നിനക്കുപിന്നെ എന്താ ഇവിടെ പണി ”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .

“ഏയ് ഒരു പണിയും ഇല്ല ..സുഖ ജീവിതം ആണല്ലോ …”
മഞ്ജുസ് അതിനു മുഖം വെട്ടിച്ചുകൊണ്ട് ഒരു മറുപടിയും നൽകി .പിന്നെ ദേഷ്യത്തോടെ തിരിഞ്ഞു നടന്നു .

“ദോശ മതിയോ..?”
അടുക്കളയിലേക്ക് പോകും വഴി അവള് ഉറക്കെ വിളിച്ചു ചോദിച്ചു .

“ചമ്മന്തിയും വേണം ”
ഞാൻ അതുകേട്ട് തട്ടിവിട്ടു .

“ഉച്ചക്കത്തെ മീൻകറി ഉണ്ട് ..അതുകൂട്ടിയിട്ട് തിന്നാൻ പറ്റുമെങ്കി മോൻ തിന്ന മതി ”
പണിയെടുക്കാനുള്ള മടിയോർത്തു മഞ്ജുസ് ചിരിച്ചു .

“ഇതിനെ ഡിവോഴ്സ് ചെയ്യെടോ കണ്ണേട്ടാ…എന്ത് ജാഡയാ”
മഞ്ജുസിന്റെ സംസാരം കേട്ടു അഞ്ജു എന്നെ നോക്കി കണ്ണിറുക്കി .

“നീ പോടീ..ഒരു അയ്യോ പാവം വന്നേക്കുന്നു ..”
മഞ്ജുസ് അതുകേട്ടു അഞ്ജുവിനെ നോക്കി പുച്ഛം വിതറി .

“ചുമ്മാ എന്നെകൊണ്ട് പറയിപ്പിക്കണ്ടേ ..”
മഞ്ജുസിന്റെ മറുപടികേട്ട് അഞ്ജു പിറുപിറുത്തു . പക്ഷെ അത് ശ്രദ്ധിക്കാതെ തന്നെ മഞ്ജുസ് അടുക്കളയിൽ കേറി . ആ സമയത്തു ഞാൻ റോസിമോളെയും എടുത്തു ഉമ്മറത്തേക്ക് നടന്നു . പനിപിടിച്ച കാരണം പെണ്ണിന് ഒരു ഉഷാർ ഇല്ല .

ഉമ്മറത്തെ കസേരയിൽ ചെന്നിരുന്നു ഞാനവളെ എന്റെ നെഞ്ചിലേക്ക് ചെരിച്ചുകിടത്തി . ഒച്ചയും അനക്കവും ഒന്നുമില്ലാതെ തന്നെ മോളും അങ്ങനെ കിടന്നു . ഇരുകൈകളും അവള് എന്റെ നെഞ്ചിൽ അള്ളിപിടിച്ചിരുന്നു . പയ്യെ അവളുടെ പുറത്തു തഴുകി ഞാനും അവളെ ആശ്വസിപ്പിച്ചു . അങ്ങനെ ഇരിക്കെ തന്നെ റോസിമോള് ഉറങ്ങിപോവുകയും ചെയ്തു .

പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞതോടെ മഞ്ജുസ് ഉമ്മറത്തേക്കെത്തി . ദോശയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കിയ ശേഷമുള്ള വരവാണ് .അരിപൊടി കലക്കി ഒഴിച്ച് ഉണ്ടാക്കുന്ന ഇൻസ്റ്റന്റ് ദോശ !

“ചായ എടുത്തുവെച്ചിട്ടുണ്ട്..വായോ ”
മഞ്ജുസ് എന്റെ അരികിലെത്തിക്കൊണ്ട് പയ്യെ വിളിച്ചു .

“ഹ്മ്മ് …അതിനെ കൊണ്ട് കിടത്തിക്കോ..ഉറങ്ങി ..”
ഞാൻ റോസ്‌മോളുടെ പുറത്തു തഴുകികൊണ്ട് പയ്യെ പറഞ്ഞു . അതോടെ മഞ്ജുസ് കുനിഞ്ഞു അവളെ എന്റെ നെഞ്ചിൽ നിന്നുമെടുത്തു .

“പാവം ആണ് ..ഇന്ന് മിണ്ടിയിട്ടേ ഇല്ല ..”
ഉറങ്ങിത്തൂങ്ങിയ റോസ്‌മോളുടെ കവിളിൽ പയ്യെ ഉമ്മവെച്ചുകൊണ്ട് മഞ്ജു ചിരിച്ചു .

“ഹ്മ്മ്…”
ഞാൻ അതിനു പയ്യെ മൂളി . പിന്നെ ഹാളിലേക്ക് നടന്നു . ഡൈനിങ് ടേബിളിൽ മഞ്ജുസ് ഞാൻ പറഞ്ഞ പ്രകാരം ദോശയും തേങ്ങാ ചമ്മന്തിയും എടുത്തു വെച്ചിരുന്നു . പിന്നെ ഒരു ഗ്ലാസ് കട്ടനും.

Leave a Reply

Your email address will not be published. Required fields are marked *