രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

“ഹലോ …”
പിന്നെ അകത്തേക്ക് നോക്കി പയ്യെ വിളിച്ചു .

മഞ്ജു ഹാളിലെ സോഫയിൽ തന്നെ ഉണ്ട് .ഒരു കറുത്ത നൈറ്റി ആണ് വേഷം . റോസിമോള് മഞ്ജുവിന്റെ നെഞ്ചിൽ തലവെച്ചുകൊണ്ട് പറ്റിച്ചേർന്നു കിടക്കുന്നുണ്ട് . അവള് പെണ്ണിന് മരുന്ന് എന്തോ കൊടുക്കാനുള്ള ശ്രമത്തിലാണ് . പനി പിടിച്ച ക്ഷീണം ഉണ്ട് പൊന്നൂസിനു . കണ്ണുകൾ ഒകെ ശരിക്ക് മിഴിയുന്നില്ല . ആകെക്കൂടി ഒരു ഉറക്കം തൂങ്ങിട്ട മട്ടുണ്ട് .

ആദി ആണെങ്കിൽ നിലത്തു ഇരുന്നു കളിക്കുന്നുണ്ട് . അഞ്ജുവും വീട്ടിനകത്തുണ്ട്. പക്ഷെ അവള് ആ സമയത്തു കുളിക്കാനോ മറ്റോ വേണ്ടി ബാത്‌റൂമിൽ പോയേക്കുവാണ്.

എന്നെ കണ്ടതും മഞ്ജുസ് ഒന്ന് അമ്പരന്നു .

“നീ നാളെ വരാന്നല്ലേ പറഞ്ഞെ ?”
എന്ന കണ്ടു മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു .

“ഞാൻ അങ്ങനെ പലതും പറയും…നീ എന്തിനാ അതൊക്കെ വിശ്വസിക്കാൻ പോണേ ”
ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി .

“ചാ ചാ ..”
എന്നെ കണ്ടതും മഞ്ജുസിന്റെ മാറിൽ കവിൾവെച്ച് കിടന്നിരുന്ന റോസിമോള് പയ്യെ വിളിച്ചു . പിന്നെ ചുണ്ടിലൊരു ചിരി വരുത്തി കൈകൊണ്ട് അവളുടെ അടുത്തേക്ക് മാടിവിളിച്ചു .

“എന്തെ മുത്തേ …”
ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് ചിരിച്ചു . പിന്നെ നിലത്തിരുന്നു ആദിയെ കുനിഞ്ഞെടുത്തു .

“വാടാ അപ്പൂസേ.നിനക്ക് അച്ഛൻ വന്നിട്ട് ഒരു മൈൻഡ് ഉം ഇല്ലല്ലോ ചെക്കാ ”
അവനെ വാരിയെടുത്തുകൊണ്ട് ഞാൻ ചിരിച്ചു . പിന്നെ അവന്റെ കവിളിൽ പയ്യെ മുത്തി . അതോടെ ചെറുക്കന്റെ മുഖത്തൊരു ചിരി വിടർന്നു .

“അച്ഛാ ..ഹ്ഹ ”
അവൻ എന്നെ പയ്യെ വിളിച്ചുകൊണ്ട് എന്റെ കവിളിൽ തട്ടി . അവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഞാൻ മഞ്ജുസ് ഇരിക്കുന്നിടത്തേക്ക് നീങ്ങി . റോസിമോള് അതൊക്കെ ശ്രദ്ധിച്ചു മഞ്ജുസിന്റെ മാറിൽ അള്ളിപ്പിടിച്ചു കിടക്കുന്നുണ്ട് . പനിയുടെ ക്ഷീണം കാരണം വല്യ ഒച്ചയും അനക്കവും ഒന്നുമില്ല.

“പൊന്നുസേ…അടികിട്ടും ട്ടാ നിനക്ക് …ഏണീറ്റെ..”
മഞ്ജുസ് അവളുടെ പുറത്തു തട്ടി ചിണുങ്ങി . അവൾക്കു ടോണിക് എന്തോ കൊടുക്കാൻ വേണ്ടി മഞ്ജുസ് സോഫയിൽ തന്നെ ഒരു മരുന്നുകുപ്പിയും അടപ്പും വെച്ചിട്ടുണ്ട് . അത് കണ്ടപ്പോൾ തൊട്ടു പെണ്ണ് അവളെ കെട്ടിപിടിച്ചു ഇരിക്കുകയാണ് .

“നോക്ക് കവി…ഇത് കണ്ടാ …എത്ര നേരായിന്നു അറിയോ ഞാൻ ഈ മരുന്നും പിടിച്ചു ഇരിക്കുന്നു . ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

അപ്പോഴേക്കും ഞാൻ അവളുടെ അടുത്തേക്കായി ഇരുന്നു . ശേഷം ആദിയെ സോഫയിലേക്കിരുത്തി മഞ്ജുസിന്റെ മാറിൽ കിടന്ന റോസ്‌മോളുടെ കവിളിൽ തട്ടി .

Leave a Reply

Your email address will not be published. Required fields are marked *