“ആഹ്…എന്ന ശരി …വെക്കട്ടെ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു . പിന്നാലെ കാൾ കട്ടാക്കി . പിന്നെ എന്തുവേണം എന്ന് ഒന്നാലോചിച്ചു . നാട്ടിലോട്ട് മടങ്ങണോ , അതോ പിറ്റേന്നു പോയാൽ മതിയോ എന്ന ആലോചന ആയിരുന്നു .
ശ്യാമും കിഷോറും ഉള്ളതുകൊണ്ട് ഞാൻ അവിടെ വേണമെന്ന് നിർബന്ധം ഒന്നുമില്ല .അതുകൊണ്ട് പോകാമെന്നു തന്നെ ധാരണയിലെത്തി . അതോടെ ഞാൻ വേഗം ശ്യാമിനെ വിളിച്ചു .
“എന്താടാ ?”
ഫോൺ എടുത്ത ഉടനെ ശ്യാം തിരക്കി .
“മോനെ ഞാൻ വീട്ടിലോട്ടു പോവാണ്…അതൊന്നു പറയാൻ വിളിച്ചതാ..”
ഞാൻ ഒറ്റ ശ്വാസത്തിൽ മറുപടി നൽകി .
“ഏഹ്..ന്താപ്പോ പെട്ടെന്ന് ?”
അവൻ സംശയം പ്രകടിപ്പിച്ചു .
“ഡാ മ്മടെ മായേച്ചി പ്രസവിച്ചു ..പിന്നെ പോയിട്ട് വേറേം ഒന്ന് രണ്ടു കാര്യമുണ്ട് ”
ഞാൻ പയ്യെ തട്ടിവിട്ടു .
“ആഹ്..അതിപ്പോ വീണ മെസ്സേജ് അയച്ചിരുന്നു ..”
ശ്യാമും ആ കാര്യം അറിഞ്ഞെന്ന മട്ടിൽ മറുപടി നൽകി .
“ആഹ്..പറഞ്ഞപോലെ നിന്റെ അളിയന്റെ കൊച്ചാണല്ലോ ”
വിവേകേട്ടനും അവനും തമ്മിലുള്ള ബന്ധം ഓർത്തു ഞാൻ ചിരിച്ചു .
“ഹ ഹ ..എന്ന നീ വിട്ടോ..ഞാൻ എന്തായാലും വീക്കെൻഡ് ആയിട്ടേ പോവുന്നുള്ളു ..അതാവുമ്പോ പെണ്ണിന്റെ കൂടെ ഒന്ന് കറങ്ങുവേം ചെയ്യാം ..”
ശ്യാം ചിരിയോടെ തട്ടിവിട്ടു .
“കറക്കം മാത്രേ ഉള്ളോ ?”
ഞാൻ അർഥം വെച്ചുതന്നെ തിരക്കി .
“ചിലപ്പോ കളിയും നടക്കും..അതിനു നിനക്കെന്താ മൈരേ ..”
ശ്യാം എന്റെ ചോദ്യം കേട്ട് ചൂടായി .
“ഹി ഹി..എന്ന ശരി ..ഞാൻ കിഷോറിനോട് വിളിച്ചു പറയട്ടെ ”
ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് നിർത്തി . പിന്നെ കിഷോറിനെ വിളിച്ചും കാര്യംപറഞ്ഞു . പിന്നെ വൈകുന്നേരത്തോടെ ഓഫീസിൽ നിന്ന് കാറുമെടുത്തു ഇറങ്ങി .ചെല്ലുന്ന കാര്യം മഞ്ജുസിനോട് പറഞ്ഞിട്ടില്ല. ഒരു സർപ്രൈസ് ആയിക്കോട്ടെ .
വൈകീട്ട് നാലുമണി ഒക്കെ ആകുമ്പോഴാണ് ഞാൻ ഓഫീസിൽ നിന്നിറങ്ങിയത് . തുടർന്നുള്ള നേരം സ്കൂളും കോളേജും ഓഫീസുകളുമൊക്കെ വിടുന്ന സമയം ആയതുകൊണ്ട് റോഡിലൊക്കെ നല്ല തിരക്കാണ് . എന്നാലും അത്യവശ്യം നല്ല സ്പീഡിൽ ഞാൻ വണ്ടി വിട്ടു . അങ്ങനെ ഏഴര ഒക്കെ ആയപ്പോൾ വീടെത്തി .
സാധാരണ ഉമ്മറത്തു തന്നെ കുറ്റിയടിച്ചു ഇരിക്കുന്ന അച്ഛനെ അന്ന് അവിടെ കണ്ടില്ല . ഉമ്മറ വാതിൽ ആണെങ്കിൽ ചാരിയിട്ടിട്ടുണ്ട് .
എന്തായാലും ഞാൻ കാറിൽ നിന്നിറങ്ങി നടന്നു . ഉമ്മറത്തേക്ക് കയറിയപ്പോൾ തന്നെ അകത്തുന്നു പിള്ളേരുടെയും മഞ്ജുസിന്റെയും ശബ്ദംകേട്ടു. അതോടെ ഞാൻ ചാരി ഇട്ടിരുന്ന വാതിൽ പയ്യെ തുറന്നു നോക്കി .