രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

“അടിച്ചണ്ട..മഞ്ജു പാവംല്ലേ ..ചാച്ചൻ ചീത്ത പഞ്ഞ മതി ”
റോസിമോള് അവളുടെ പ്ലാൻ എന്നോട് വിശദീകരിച്ചു .

“ആഹ്..എന്ന അങ്ങനെ …പൊന്നൂസ് പറയണ പോലെ ചെയ്യാം ട്ടോ ”
ഞാൻ അതുകേട്ടു ചിരിച്ചു . അപ്പോഴേക്കും മറുതലക്കൽ എന്തോ ശബ്ദം കേട്ടു . മഞ്ജുസിന്റെ സ്വരമാണ് . റോസ്‌മോളുമായി എന്തോ വഴക്കിടുന്ന സൗണ്ട് ആണ് .

“എന്റെ ഫോൺ ഇങ്ങു താടി പെണ്ണെ ..”
“മഞ്ജു പൊക്കോ..എന്നോട് മിണ്ട…ണ്ട ”
“ഓ പിന്നെ നീ ആരാ …പോടീ കള്ളി ..”

അമ്മയും മോളും സ്ഥിരം അടികൂടുന്നുണ്ട് . ഞാൻ മറുതലക്കൽ അതൊക്കെ കേട്ട് ചിരിയോടെ മഞ്ജുസിനെ കാത്തു ഇരുന്നു . ഒടുക്കം അവള് ഫോൺ തട്ടിപ്പറിച്ചു സംസാരിച്ചു തുടങ്ങി .

“പൊന്നുസേ എന്റെന്നു ശരിക്കും കിട്ടും ട്ടാ …”
“അവിടെ ഇടെടി അത് …”

“എന്താ മഞ്ജുസേ അവിടെ പ്രെശ്നം ? ”
ഫോണിലൂടെ മഞ്ജുസിന്റെ ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് തിരക്കി .

“നിന്റെ മോള് തന്നെയാ പ്രെശ്നം …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“പോടീ..നീ എന്തിനാ അവളെ അടിച്ചേ ? പെണ്ണ് നീ അടിച്ചു എന്നൊക്കെ പറഞ്ഞല്ലോ ?”
ഞാൻ സംശയത്തോടെ തിരക്കി .

“ആഹ്..ഒന്ന് കിട്ടി …രാവിലെ തൊട്ട് ഇവിടെ വഴക്കാണ് ..ആദിയെ കട്ടിലിന്നു താഴേക്ക് തള്ളിയിട്ടപ്പോ ഞാൻ ഒന്നങ്ങട് കൊടുത്തു …”
മഞ്ജുസ് നിസാര മട്ടിൽ പറഞ്ഞു നിർത്തി .

“ഹ്മ്മ്..എന്നിട്ട് ചെക്കന് വല്ലോം പറ്റിയ ?”
ഞാൻ അതുകേട്ടു സംശയത്തോടെ തിരക്കി .

“ഏയ് ..കൊറച്ചു നേരം കരഞ്ഞു…വേറെ പ്രെശ്നം ഒന്നും ഇല്ല …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“ഹ്മ്മ്…”
ഞാൻ പയ്യെ മൂളി .

“പിന്നെ…മോനെ ഇവളെ നീ അന്നത്തെ പോലെ ഇനി പോവുമ്പോ കൊണ്ട് പൊക്കോ..കൊറച്ചു ദിവസം അവിടെ നിന്നോട്ടെ ”
മഞ്ജുസ് പെട്ടെന്ന് ഒരുപായം പോലെ പറഞ്ഞു .

“ഹ്മ്മ്..നോക്കട്ടെ …”
ഞാൻ അർദ്ധ സമ്മതത്തോടെ പറഞ്ഞു .

“ആദിക്ക് കൊടുക്കണോ ?”
മഞ്ജുസ് ചിരിയോടെ തിരക്കി .

“ആഹ്..കൊടുക്ക് …”
ഞാൻ പയ്യെ പറഞ്ഞു . അതോടെ മഞ്ജുസ് ആദിയെ ഉറക്കെ വിളിക്കുന്ന സൗണ്ട് കേട്ടു . സ്വല്പം കഴിഞ്ഞതോടെ അവന്റെ ശബ്ദവും കേട്ടു .

Leave a Reply

Your email address will not be published. Required fields are marked *