രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

മുന്പിലിരിക്കുന്നവരെ ഒകെ നോക്കി നാടോടികാറ്റിൽ ലാലേട്ടൻ മണ്ണെണ്ണ വാങ്ങാൻ പോയ ഭാവത്തിൽ നിന്നു. മഞ്ജുസിനും എന്നെകണ്ടു ചിരി വരുന്നുണ്ട് .

“കവിനെ കുറിച്ച് പറയുമ്പോൾ മഞ്ജു മിസ്സിനെ കുറിച്ചും പറയാതിരിക്കാൻ കഴിയില്ല …ഇതെങ്ങനെ ഒത്തുവന്നു എന്നത് നമുക്കൊക്കെ അജ്ഞാതം ആയതുകൊണ്ട് അതേക്കുറിച്ചു കവിൻ രണ്ടു വാക്കെങ്കിലും പറയണം ”
അത്രയും പറഞ്ഞുകൊണ്ട് ആ മലരൻ മൈക്ക് എന്റെ കയ്യിൽ തന്നു . അതോടെ അതും കയ്യില്പിടിച്ചു ഞാൻ ഒരു പരുങ്ങലോടെ നിന്നു .

അപ്പോഴേക്കും മുന്പിലിരിക്കുന്നവരൊക്കെ എന്നെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയിരുന്നു .

“ആഹ്..പറ കവിനെ…”
“പറ മച്ചാനെ …അളിയാ പറയെടാ …”
എന്നൊക്കെ ഓരോരുത്തന്മാര് വെച്ചു കാച്ചി . അതോടെ ഞാൻ എന്തേലുമൊക്കെ തട്ടിവിട്ടു തടിയൂരാൻ തന്നെ തീരുമാനിച്ചു .

“ഹലോ …”
ഞാൻ ഉപചാരപൂർവം തന്നെ തുടങ്ങി . അതോടെ പെട്ടെന്ന് എല്ലാവരും സൈലന്റ് ആയി . ആ നിമിഷം ഞാൻ ഒരു വിറയലോടെ മുന്പിലിരിക്കുന്നവരെ ഒകെ ഒന്ന് സ്കാൻ ചെയ്തു . എല്ലാവരും എന്റെ വാക്ക് കേൾക്കാൻ കാതോർത്തിരിക്കുകയാണ് !

“എന്താണിപ്പോ ഞാൻ പറയേണ്ടത് എന്ന് എനിക്ക് തന്നെ വല്യ പിടി ഇല്ല …പിന്നെ എന്റെ പേഴ്സണൽ കാര്യം ഒകെ ഇവിടെ പറഞ്ഞിട്ട് എന്തുവാടെ കാര്യം ?”
ഞാൻ സുരേഷിനെ നോക്കിയാണ് ബാക്കി പറഞ്ഞത് …അതോടെ സദസിൽ ഒരു ചിരി മുഴങ്ങി .

“എന്നാലും പറയെടെ …”
എന്നിട്ടും സമാധാനം ഇല്ലാത്ത പോലെ ഓരോരുത്തന്മാര് വീണ്ടും പിരികയറ്റി .അതോടെ ഞാൻ ഒന്ന് മഞ്ജുസിനെ നോക്കി . മോളെ എടുത്തുകൊണ്ട് അവള് ശ്യാമിന്റെ അടുത്ത് ചിരിച്ചുകൊണ്ട് നിൽപ്പുണ്ട് .

“പറയാൻ ഒന്നും ഇല്ലെടെ ..മഞ്ജുസിനെ …
…സോറി…ഞാൻ അങ്ങനെ ആണ് വിളിക്കുന്നത് ”
പെട്ടെന്ന് വായില് മഞ്ജുസ് എന്ന് കേറിവന്നതുകൊണ്ട് ഞാൻ ഒന്ന് നാവുകടിച്ചു . അതോടെ എല്ലാവരും ഒന്ന് ചിരിച്ചു .

“അത് സാരല്യ..കണ്ടിന്യൂ …കണ്ടിന്യൂ …”
നമ്മുടെ ചങ്ക്‌സ് തന്നെ ചിരിയോടെ വിളിച്ചു പറഞ്ഞു . ഒകെകൂടി ആയപ്പോൾ മഞ്ജുസും ഒന്ന് ചമ്മി നാറിയ അവസ്ഥയിൽ ആയി .

“ഇതിനെ എനിക്ക് ആദ്യം ഇഷ്ടല്ലാരുന്നു …”
പിന്നെ ഞാൻ ധൈര്യം സംഭരിച്ചു അങ്ങ് തുടങ്ങി . ആദ്യ വരി തുടങ്ങിയപ്പോൾ തന്നെ കേട്ടിരുന്ന എല്ലാവരും ചിരിച്ചു . കൂട്ടത്തിൽ മഞ്ജുസും ഒന്ന് ചിരിച്ചു .

“ചുമ്മാ വായിനോക്കുന്ന കൂട്ടത്തില് മിസ്സിനേം നോക്കും …അത്രതന്നെ ”
ഞാൻ ചിരിയോടെ തട്ടിവിട്ടു . അതിനും കൂട്ടച്ചിരി തന്നെയാണ് മറുപടി .

“പക്ഷെ എങ്ങനെ നോക്കിയാലും ഞങ്ങള് ഒടുക്കം തമ്മിൽ ഉടക്കും..അങ്ങനെ ഉടക്കി ഉടക്കി ഒടുക്കം കുടുങ്ങി എന്ന് പറയാം …”
ഞാൻ ചിരിയോടെ തന്നെ പറഞ്ഞു . മഞ്ജുസും ചെറു ചിരിയോടെ അതൊക്കെ കേട്ട് നിക്കുന്നുണ്ട്. ആദിയും റോസ്‌മോളും എന്നെത്തന്നെ ഉറ്റുനോക്കുനുണ്ട് . റോസീമോൾ എന്റെ നേരെ കൈചൂണ്ടി മഞ്ജുസിനോട് എന്തൊക്കെയോ പറയുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *