നിത്യ ചിരിയോടെ തന്നെ എന്നെ നോക്കി കൈനീട്ടി . ഞാൻ അവളുടെ കൈപിടിച്ച് കുലുക്കി ഒന്ന് പുഞ്ചിരിച്ചു .
“താൻ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല അല്ലെ ?”
ഞാൻ നിത്യയോടായി അന്വേഷിച്ചു .
“ഇല്ല…”
അവള് അതിൽ യാതൊരു പ്രേശ്നവും ഇല്ലാത്ത പോലെ ചുമൽ കൂച്ചി .
“അവള് സിവിൽ സെർവിസിന് പോവാൻ നില്ക്കാ …ഭാഗ്യം ഉണ്ടെങ്കി നമുക്കൊരു കലക്ടറിനെ ഭാവിയില് കിട്ടുമെടാ ”
ആതിര ഇടക്ക് കയറി നിത്യയുടെ ഭാവി പ്ലാൻ വിശദീകരിച്ചു .
“ആഹാ..അത് കൊള്ളാല്ലോ …കൺഗ്രാറ്റ്സ് ”
ഞാൻ അവളെ നോക്കി ചിരിച്ചു.
“എന്ത് കൺഗ്രാറ്റ്സ് …വല്യ പ്രതീക്ഷ ഒന്നും ഇല്ലെടോ..എന്നാലും ട്രൈ ചെയ്തു നോക്കാം ”
നിത്യ പയ്യെ തട്ടിവിട്ടു .
അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങളുടെ സംസാരം നീണ്ടു . ഒടുവിൽ ഏറെക്കുറെ ഞങ്ങള് പ്രതീക്ഷിച്ച അംഗബലം ആയതോടെ ഫങ്ക്ഷന് സ്റ്റാർട്ട് ചെയ്തു . ആ സമയം കൊണ്ട് എല്ലാവരും ഒന്ന് തമ്മിൽ പരിചയപ്പെട്ടിരുന്നു .
പതിവുപോലെ സുരേഷ് തന്നെ ആയിരുന്നു മൈക്ക് എടുത്തു സ്റ്റേജിൽ കേറിയത് . ആളിപ്പോ വിപ്ലവ പാർട്ടിയുടെ യുവ നേതാവ് ആണ് !എന്നാലും പഴയ തൊലിഞ്ഞ സ്വഭാവം വിട്ടിട്ടില്ല .
“ഹാലോ ഹലോ….ചെക്ക് ഹലോ …”
സുരേഷ് സ്വതസിദ്ധമായ ശൈലിയിൽ മുരണ്ടതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി . ഇരിപ്പിടങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ എല്ലാവരും സ്റ്റേജിലേക്ക് ശ്രദ്ധ കൊടുത്തു . പലരുടെയും മനസിലൂടെ പഴയ ഓർമ്മകൾ ഓടിനടക്കുന്നതിന്റെ സന്തോഷവും സങ്കടവുമൊക്കെ മുഖത്ത് നിന്നും വായിച്ചെടുക്കാം …ഏറ്റവും മനോഹരമായിരുന്ന തിരിച്ചു വരാത്ത നിമിഷങ്ങൾ !
“പ്രിയപ്പെട്ട സുഹൃത്തുക്കളെ …
വീണ്ടും ഒരുവട്ടം കൂടി നമ്മള് ഇവിടെ ഒത്തുകൂടിയിരിക്കുകയാണ് …
പഴയ ഓർമ്മകൾ പുതുക്കാനും നമ്മുടെ ഫ്രണ്ട്ഷിപ് പങ്കുവെക്കാനുമായി ഇവിടെ എത്തിച്ചേർന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു….”
സുരേഷ് ഒരു ആമുഖം പറഞ്ഞതോടെ എല്ലാവരും കയ്യടിച്ചു . എന്റെ തോളിൽ ഇരുന്ന റോസീമോൾ അതുകണ്ടു കൂടെ കയ്യടിക്കുന്നുണ്ട്.
“ചാച്ചാ ..ഹ്ഹ…”
എന്റെ മുഖത്ത് കൈത്തലം കൊണ്ട് അടിച്ചു അവള് കയ്യടിച്ചു എന്നെ കാണിച്ചു .
“ആഹ്..അടിച്ചോ അടിച്ചോ ”
ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് പെണ്ണിന്റെ കവിളിൽ ഒന്ന് മുത്തി . മഞ്ജുസ് ആ സമയം ആദിയെയും മടിയിൽ വെച്ചു മുൻനിരയിൽ അജീഷ് സാറിനും പ്രദീപ് സാറിനുമൊപ്പം ഇരിപ്പുണ്ട് .
“പല തിരക്കുകൾ കൊണ്ടും പലർക്കും ഇവിടെ നമ്മളോടൊപ്പം ചേരാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഈ കൂട്ടായ്മയിൽ സ്ഥിരമായി വന്നെത്തുന്ന അജീഷ് സാറിനും , പിന്നെ നമ്മുടെ പ്രിയപ്പെട്ട പ്രദീപ് സാറിനും എന്റെ നന്ദി അറിയിക്കുന്നു ….”