രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

ഒരുവിധപ്പെട്ട എല്ലാവരും സ്വന്തം പിള്ളേരുമായാണ് എത്തിയത് . അവരിൽ ചിലരുടെ ഹസ്ബൻഡുമാരും വന്നിരുന്നു .

“ഹായ് മിസ്സെ…”
“മാഷെ …”
“സുഖല്ലേ …”
എന്നൊക്കെ തിരക്കി പെൺകുട്ടികൾ പ്രദീപ് സാറിനെയും അജീഷ് സാറിനും മഞ്ജുസിനെയും വളഞ്ഞു . പെൺകുട്ടികളുടെ ഭർത്താക്കന്മാരിൽ ചിലരെ ഞങ്ങള് തന്നെ അങ്ങോട്ട് പോയി പരിചയപെട്ടു . എല്ലാവരും നല്ല മാന്യമായിട്ടു തന്നെയാണ് പെരുമാറിയത് . ഫങ്ക്ഷന് കഴിയുന്ന ടൈം ആകുമ്പോൾ തിരിച്ചുവരാം എന്ന് പറഞ്ഞു അവരിൽ മിക്കവരും ഭാര്യമാരെ അവിടെ എത്തിച്ചു തന്നെ ശേഷം ഒഴിഞ്ഞു മാറി . അല്ലേലും ഞങ്ങളുടെ ഗെറ്റ് ടുഗെദറിൽ അവർക്കെന്തു കാര്യം…

പെൺകുട്ടികളിൽ ചിലർക്കൊക്കെ കുട്ടികളും ആയിട്ടുണ്ട് . പക്ഷെ ഹൈലൈറ്റ് ആയി നിന്നത് റോസ്‌മോളും ആദിയും തന്നെ ആണ് . മിസ്സിന്റെ കുട്ടികൾ എന്ന നിലക്ക് അവർക്കു താര പരിവേഷം ഉണ്ട്. ഒപ്പം അച്ഛൻ ഞാനും ആണല്ലോ !

“മിസ്സിന് സുഖം അല്ലെ ?”
“ഇപ്പോഴും ലുക്ക് ആണല്ലോ ..”
“അയ്യോ എന്ത് ഭംഗിയാ മോനെ കാണാൻ …”
“മോളുസ് മിസ്സിന്റെ ഫോട്ടോസ്റ്റാറ് ആണലോ …”
എന്നൊക്കെയുള്ള കമന്റുകളും വിശേഷം തിരക്കലുമൊക്കെ ആയി അവര് മഞ്ജുസിനെ വളഞ്ഞു . എങ്ങനെയൊക്കെയോ ഉള്ളിലെ ജാള്യത മറച്ചുവെച്ചു മഞ്ജുസും അവരെ ഒകെ ഹാൻഡിൽ ചെയ്തു .

പിന്നെ എല്ലാവരും റോസിമോളെയും ആദിയെയും ഒന്നെടുത്തു കൊഞ്ചിക്കാനും മടിയിൽ വെക്കാനുമൊക്കെ തിരക്ക് കൂട്ടി . പിള്ളേര് അതൊക്കെ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ടു നോക്കിയിരുന്നു എന്ന് പറയുന്നതാണ് ശരി ..

പിന്നെ പിന്നെ ഓരോരുത്തരായി ഞങ്ങളുടെ എടുത്തേക്കും എത്തി .

“കവിന് മാത്രം വല്യ മാറ്റം ഒന്നും ഇല്ല …സുഖം അല്ലെടോ ”
ആതിര എന്ന ഞങ്ങളുടെ ക്‌ളാസിലെ വായാടി ആയിരുന്ന പെണ്ണ് എന്റെ അടുത്തെത്തി പരിചയം പുതുക്കി .

“ആഹ്…ഇങ്ങനെ പോണൂ..നിന്റെ കുട്ടി എവിടെ ?”
ഞാൻ സംശയം പോലെ തിരക്കി .

“കൊണ്ട് വന്നില്ല …അമ്മേടെ അടുത്താക്കി …അവനെ കൊണ്ടുവന്ന വല്യ പാടാ ”
അവൾ ചിരിയോടെ മറുപടി നൽകി .

“ഹഹ്മ്മ് ”
ഞാൻ അതുകേട്ടു ഒന്നു മൂളി .

“നീ ഒറ്റയടിക്ക് രണ്ടെണ്ണത്തിനെ ഒപ്പിച്ചു ല്ലേ ?”
അവളെനിക്കിട്ടു ഒന്ന് താങ്ങിയ പോലെ തിരക്കി .

“ആഹ്…ദൈവം തരുന്നതല്ലേ ”
ഞാൻ ചെറിയ ചമ്മലോടെ മറുപടി നൽകി .

“അപ്പൊ തനിക് ഇതില് റോൾ ഒന്നും ഇല്ലെന്നാണോ ?”
ഞങ്ങളുടെ സംസാരം കേട്ട് അങ്ങോട്ടേക്ക് വന്ന നിത്യ ചിരിയോടെ തിരക്കി . അതോടെ ആതിരയും ഒന്ന് പൊട്ടിച്ചിരിച്ചു .

“ചെ …അയ്യേ …”

Leave a Reply

Your email address will not be published. Required fields are marked *