എന്തായാലും മഞ്ജുസിന്റെ വിളി വന്നതോടെയാണ് ഞാൻ കാര്യം അറിഞ്ഞത് . ക്യാബിനിൽ ചുമ്മാ ലാപും നോക്കി ഇരിക്കുമ്പോഴാണ് മിസ്സിന്റെ വിളി ..
“യെസ് ..മാഡം..ന്താണ് സുഖല്ലേ ?”
ഞാൻ പതിവ് ചിരിയോടെ തന്നെ തുടങ്ങി .
“ഉമ്മ്ഹ …സുഖം …”
മറുതലക്കൽ എനിക്കൊരുമ്മ നൽകികൊണ്ട് മഞ്ജുസും ചിരിച്ചു .
“ഹോ …സുഖിച്ചു …ഇന്നെന്താപ്പോ പതിവില്ലാണ്ടെ ഉമ്മയൊക്കെ ?”
ഞാൻ ചിരിയോടെ തിരക്കി കസേരയിലേക്ക് ചാഞ്ഞു .
“ചുമ്മാ ഇരിക്കട്ടെ …അതൊണ്ടിപ്പോ ബുദ്ധിമുട്ടൊന്നും ഇല്ലല്ളോ ”
മഞ്ജുസ് എന്റെ ചോദ്യം കേട്ട് ചിരിച്ചു .
“ഏയ് …ഒരു ബുദ്ധിമുട്ടുമില്ല .. ഇത് കിട്ടാൻ വേണ്ടിമാത്രം കൊറേ നിന്റെ പിറകെ നടന്നിട്ടുള്ളതാ”
പഴയ കോളേജ് കാലം ഓർത്തുകൊണ്ട് ഞാൻ തട്ടിവിട്ടു .
“ഹ ഹ്ഹ ..പിന്നെ ഞാൻ വിളിച്ചത് വേറെ കാര്യം പറയാനാ ”
മഞ്ജുസ് വേഗം വിഷയം മാറ്റി കാര്യത്തിലേക്ക് കടന്നു .
“ഹ്മ്മ് ? എന്താ ?”
ഞാൻ പയ്യെ തിരക്കി .
“മായ പ്രസവിച്ചു ട്ടോ …ആൺകുട്ടിയാ..ഇത്തിരി മുന്നേ കൃഷ്ണൻ മാമ വിളിച്ചു പറഞ്ഞു ”
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .
“ആഹാ …കൊള്ളാലോ …”
ഞാൻ അതുകേട്ടു ഒന്ന് സന്തോഷിച്ചു .
“അല്ല നീ ഇന്ന് കോളേജിൽ പോയില്ലേ ? ”
പിന്നെ മഞ്ജുസിനോടായി തിരക്കി .
“ഉണ്ടെടാ ..ഞാൻ കോളേജിൽ തന്നെയാ ..ഫ്രീ അവർ കിട്ടിയപ്പോ ചുമ്മാ വിളിച്ചെന്നെ ഉള്ളു ‘
മഞ്ജുസ് പയ്യെ പറഞ്ഞു .
“ഹ്മ്മ്…ന്നിട്ട് കൂട്ടിനെ കാണാൻ പോണില്ലേ?”
ഞാൻ സംശയത്തോടെ തിരക്കി.
“ആഹ് ..കോളേജ് വിട്ടു പോകുമ്പോ ഹോസ്പിറ്റലിൽ കേറണം ..”
മഞ്ജുസ് പയ്യെ പറഞ്ഞു .
“ഹ്മ്മ്…പിന്നെ നമ്മുടെ ഉണ്ണീസ് എന്ത് പറയുന്നു ?”
ഞാൻ പിള്ളേരുടെ കാര്യം ഓർത്തു തിരക്കി .
“കൊഴപ്പല്യ …പിന്നെ പൊന്നൂസിന് ചെറിയ പനി ഉണ്ട് …രാവിലെ ഡോക്റ്ററുടെ അടുത്തു പോയിരുന്നു ”
മഞ്ജുസ് ഗൗരവത്തിൽ തെന്നെ പറഞ്ഞു .
“അച്ചോടാ …പാവം ന്റെ പൊന്നു …”
ഞാൻ അതുകേട്ടു ഒന്ന് വിഷമിച്ചു .
“ഹ്മ്മ്….പിന്നെ നീ ഇന്ന് വരോ ? മായേനേം കുട്ടീനേം കാണണ്ടേ ?”
മഞ്ജുസ് സംശയത്തോടെ തിരക്കി .
“ഹ്മ്മ്..നോക്കട്ടെ..പറ്റിയാൽ ഇന്നുവരാം ..അല്ലെങ്കിൽ നാളെ രാവിലെ നോക്കാം ..”
ഞാൻ പയ്യെ പറഞ്ഞു .