ഞാൻ ശ്യാമിനെ നോക്കി പയ്യെ തട്ടിവിട്ടു .
“അതാര് ?”
സഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“ഇവൻ തന്നെ ..എന്റെ റിലേറ്റീവ് ആയിട്ടുള്ള കുട്ടിയെ മൈരൻ വളച്ചു ”
ഞാൻ ശ്യാമിനിട്ടു ഒന്ന് താങ്ങി പയ്യെ തട്ടിവിട്ടു . അതോടെ ശ്യാം മറ്റവന്മാരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു .
“അതുശരി…എന്നിട്ട് ഈ കുണ്ണ ഇതുവരെ ഒന്നും പറഞ്ഞില്ലാലോ ”
വിപി ഒന്ന് ശബ്ദം താഴ്ത്തികൊണ്ട് ഞങ്ങളുടെ അടുത്തെത്തി .
“അളിയാ പറയാം …എൻഗേജ്‌മെന്റ് ഡേറ്റ് ഒകെ ഫിക്സ് ആവട്ടെ …”
ശ്യാം ഇത്തവണ മുൻകൂർ ജാമ്യം എടുത്തു ചിരിച്ചു .
“അതുശരി..അപ്പൊ നിങ്ങള് കുടുംബക്കാരായി അല്ലെ ?”
സഞ്ജു എന്നെയും ശ്യാമിനെയും നോക്കി ചിരിച്ചു .
“ആഹ്..പറ്റിപ്പോയി …”
ഞാൻ അതുകേട്ടു ചിരിച്ചു .
“ആഹ്…അല്ലേൽ തന്നെ ഇതിൽ വല്യ കാര്യം ഒന്നും ഇല്ല …പഠിപ്പിച്ച ടീച്ചറെ കെട്ടിയവൻ അല്ലെ നീ.. ”
വിപി എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .
“ഹ ഹ ..അതുകൊണ്ടിപ്പോ ഒരു ഗുണം ഉണ്ടായി…ഗെറ്റ് ടുഗെദറിന് ഒരു ടീച്ചർ എങ്കിലും വരും എന്നുറപ്പിച്ചു പറയാം ”
ശ്യാം ഒരു തമാശ പോലെ പറഞ്ഞതും മറ്റവന്മാരൊക്കെ ഏറ്റുപിടിച്ചു ചിരിച്ചു .
ഞങ്ങൾ അങ്ങനെ സംസാരിച്ചും വിശേഷങ്ങൾ പറഞ്ഞും സ്റ്റേജ് വർക്കുകൾ ഒകെ തീർത്തുകൊണ്ടിരുന്നു. അപ്പോഴേക്കും ഓരോരുത്തരായി എത്തിത്തുടങ്ങി . കോളേജ് കാലത്തേ സഖാവ് സുരേഷും , ആസ്ഥാന ഗുണ്ടാ ആയിരുന്ന കിരണും ഒകെ എത്തി . എല്ലാവരും ഇപ്പോഴത്തെ അവസ്ഥയും വിശേഷങ്ങളും ഒകെ പറഞ്ഞു സൗഹൃദം പങ്കുവെച്ചു . പിന്നെ അജീഷ് സാറിനെയും മഞ്ജുസിനെയും പ്രദീപ് സാറിനെയുമൊക്കെ പോയി കണ്ടു പരിചയം പുതുക്കി .
“മിസ്സിന് ഒരു മാറ്റവും ഇല്ല…”
“പഴേപോലെ തന്നെ ….”
എന്നൊക്കെ അവന്മാരുടെ വക പുകഴ്ത്തലും കൂടി ആയപ്പോ മഞ്ജുസിനു ഒന്ന് സുഖിച്ചു കാണും .
“ഇപ്പോഴും പഴേ പോലെ കീരീം പാമ്പും ആണോ ടീച്ചറെ ?”
എന്റെയും മഞ്ജുസിന്റെയും കോളേജിലെ ഇരിപ്പുവശം ഓർത്തു അവന്മാര് മഞ്ജുസിനെയോട് ചോദിച്ചു .
അതിനു അവള് ഒന്ന് പുഞ്ചിരിക്ക്കുക മാത്രം ചെയ്തു . അപ്പോഴേക്കും പെൺകുട്ടികളുടെ ഗ്യാങ്ങും എത്തി തുടങ്ങി . ആതിര , നിത്യ ,രേഷ്മ തുടങ്ങിയവരൊക്കെ ലോങ്ങ് ഹാളിൽ പ്രവേശിച്ചു . അതിനു പിന്നാലെ ഞാനത്ര ക്ളോസ് ബന്ധം സൂക്ഷിച്ചിട്ടില്ലാത്ത വേറെ ചിലരും എത്തി .