രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

അച്ഛൻ അതിനു ഗൗരവത്തിൽ ഒരു മറുപടി നൽകി .ഞങ്ങള് ഉമ്മറത്തേക്ക് എത്തിയതോടെ അഞ്ജു പിള്ളേരെ ഒന്ന് അടിമുടി നോക്കി .”എല്ലാരും മാച്ചിങ് ആണല്ലോ ”
അഞ്ജു ഞങ്ങളെ ഒന്ന് താങ്ങിക്കൊണ്ട് ചിരിച്ചു .

“സോ?”
മഞ്ജുസ് അതുകേട്ടു അഞ്ജുവിനെ നോക്കി പുരികം ഇളക്കി .

“ചുമ്മാ …പറഞ്ഞെന്നെ ഉള്ളു …അപ്പൂസ് സൂപ്പർ ആയിട്ടുണ്ട് ”
അഞ്ജു ചിരിച്ചുകൊണ്ട് മഞ്ജുവിന്റെ തോളിൽ കിടന്ന ആദിയുടെ കവിളിൽ ഒരുമ്മ നൽകി .

“എപ്പൊഴാടാ പോയിട്ട് വരുന്നത് ? വൈകീട്ട് വല്യമ്മയുടെ വീട്ടിൽ ഒന്ന് പോണം ”
അമ്മച്ചി എന്നെ ഓര്മപെടുത്തികൊണ്ട് തിരക്കി .

“അപ്പോഴേക്കും ഒക്കെ വരും അമ്മാ ”
ഞാൻ പുള്ളിക്കാരിയെ നോക്കി തട്ടിവിട്ടു . പിന്നെ അച്ഛനെയും ഒന്ന് നോക്കി ചിരിച്ചു .

“പൊന്നൂട്ടി അച്ഛന്റെ കൂടെ പോവാ ?”
അമ്മച്ചി റോസ്‌മോളുടെ കയ്യിൽ പിടിച്ചുകൊണ്ട് പയ്യെ തിരക്കി .

“താ…റ്റ …”
അത് മനസിലായ പോലെ അവള് കൈവീശി ടാറ്റ പറഞ്ഞു . അതുകണ്ട അഞ്ജു ഞങ്ങളുടെ അടുത്തേക്ക് വന്നതും പെണ്ണ് എന്റെ തോളിലേക്ക് ചാഞ്ഞു .

“ഓ ..ഇപ്പൊ എന്നെ വേണ്ട അവൾക്ക് …നീ ഇവിടെ ഒറ്റക്കാവുമ്പോ ഞാൻ കാണിച്ചു തരാടി കുശുമ്പി ”
റോസ്‌മോളുടെ കവിളിൽ ചിരിയോടെ നുള്ളിവലിച്ചുകൊണ്ട് അഞ്ജു പറഞ്ഞു .

അപ്പോഴേക്കും ശ്യാം ചെരിപ്പൊക്കെ ഇട്ടു മുറ്റത്തേക്കിറങ്ങി . കാർ അവനാണ് ഡ്രൈവ് ചെയ്യുന്നത് . അതുകൊണ്ട് ഞങ്ങൾക്ക് സ്വസ്ഥമായിട്ട് ഇരിക്കാം .

“എന്ന..അമ്മെ …അച്ഛാ ..പോയിട്ട് വരാ ”
മഞ്ജുസ് കൂടി എല്ലാരുടേം അനുവാദം വാങ്ങി . പിന്നെ ഞങ്ങള് വേഗം ചെരിപ്പൊക്കെ ഇട്ടു മുറ്റത്തേക്കിറങ്ങി . ശ്യാം അപ്പോഴേക്കും കാർ സ്റ്റാർട്ട് ചെയ്തു നിർത്തിയിരുന്നു . മഞ്ജുസിന്റെ കാറിൽ ആണ് യാത്ര !

“ഭയങ്കര കാച്ചായിരുന്നല്ലോ ”
കാറിൽ കേറിയ ഉടനെ ശ്യാമിനോടായി ഞാൻ തിരക്കി . ആ സമയം കൊണ്ട് മഞ്ജുസ് പുറകിലെ സീറ്റിലേക്കും കയറി ഇരുന്നു . റോസിമോളെ എന്റെ മടിയിലും ആദി അവളുടെ മടിയിലുമാണ് .

“പൊന്നോ …ഒന്നും പറയണ്ട ..വരെ ഒക്കെ ഇനീം ഫേസ് ചെയ്യണല്ലോ എന്ന് ആലോചിക്കുമ്പോഴാ കല്യാണവും ഒരു മണ്ണാങ്കട്ടയും വേണ്ടെന്നു തോന്നുന്നത് ”
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു കാർ റിവേഴ്‌സ് എടുത്തു .

“ഹ ഹ …അങ്ങനെ നോക്കിയാൽ ഞങ്ങളുടെ കാര്യം നോക്കെടാ ശ്യാമേ
അതുകേട്ട മഞ്ജുസ് ശ്യാമിനോടായി തട്ടിവിട്ടു .

“നിങ്ങൾക്ക് രണ്ടിനും നാണവും മാനവും ഇല്ലാലോ …”
ശ്യാം അതുകേട്ടു ഞങ്ങൾക്കിട്ട് ഒന്ന് താങ്ങി .

“ഡാ ഡാ ….വേണ്ട ”

Leave a Reply

Your email address will not be published. Required fields are marked *