രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

ഇതിലൊന്നും വലിയ കമ്പം ഇല്ലാത്തോണ്ട് പെൺകുട്ടികളുടെ എണ്ണം തുലോം കുറവായിരുന്നു . പിന്നെ വിവാഹം ഒക്കെ കഴിഞ്ഞു പലരും പല സ്ഥലങ്ങളിൽ ആണ് .

എന്തായാലും രാവിലെ തന്നെ പിള്ളേരെ ഒക്കെ ഒരുക്കി പുത്തൻ ഉടുപ്പൊക്കെ അണിയിച്ചു . ഗെറ്റ് ടുഗെദറിന് വേണ്ടി ശ്യാമും നാട്ടിലെത്തിയിരുന്നു . കോയമ്പത്തൂർ കാര്യം ഒക്കെ കിഷോറിനെ ഏല്പിച്ചാണ് ഞങ്ങള് മുങ്ങിയത് . ശ്യാം രാവിലെ നേരത്തെ തന്നെ എന്റെ വീട്ടിലോട്ടു വന്നിരുന്നു .

അച്ഛനോടും അമ്മയോടും അഞ്ജുവിനോടും ഒക്കെ സംസാരിച്ചും ചായ കുടിച്ചും അവൻ താഴെ ഞങ്ങളെ കാത്തിരുന്നു .

“നമ്മള് ഒടുക്കം റിലേറ്റീവ്സ് ആയി അല്ലെ ശ്യാമേട്ടാ ?”
സംസാരിക്കുന്നതിനിടെ അഞ്ജു ശ്യാമിനിട്ടു ഒന്ന് താങ്ങി . ഇപ്പോൾ വീണയുടെ ഭാവി വരൻ കൂടിയാണല്ലോ ശ്യാം .

അതിനു അവൻ മറുപടി ഒന്നും പറയാതെ ഒരു വളിഞ്ഞ ചിരി പാസാക്കി . അഞ്ജുവിനും ആ അഫ്ഫയറിന്റെ കാര്യം ഏറെക്കുറെ അറിയാം .

“പറയുന്ന പോലെ അടുത്ത മാസം അല്ലെ നിശ്ചയം ?”
എന്റെ അമ്മയും അവനെ ചിരിയോടെ നോക്കി .

“ആഹ്…”
ശ്യാം അതിനു പയ്യെ മൂളി .

“ഡേറ്റ് ഒക്കെ തീരുമാനിച്ചോടാ ?”
എന്റെ അച്ഛനും ഒരു ചോദ്യം എറിഞ്ഞു .

“ഇല്ല …വീണയുടെ അച്ഛനുമായിട്ട് സംസാരിച്ചിരുന്നു ..എല്ലാവര്ക്കും സൗകര്യമുള്ള ഒരു ഡേറ്റ് നോക്കിയിട്ട് അറിയിക്കാമെന്ന് പറഞ്ഞു ”
ശ്യാം ഒരു ചമ്മലോടെ തട്ടിവിട്ടു .

“ഹ്മ്മ്…”
അച്ഛൻ അതുകേട്ടു ഒന്ന് മൂളി .അങ്ങനെ ശ്യാമിന്റെ വിശേഷങ്ങളും കോയമ്പത്തൂരിലെ ഞങ്ങളുടെ താമസ വിശേഷങ്ങളുമൊക്കെ സംസാരിച്ചു അവര് ഉമ്മറത്തിരുന്നു .

ആ സമയത്തു ഞാനും മഞ്ജുവും കൂടി പിള്ളേരെ ഒരുക്കുവായിരുന്നു . ഒരു വെള്ള കളർ ഷർട്ടും കറുത്ത കുഞ്ഞു പാന്റും ആണ് ആദിയുടെ വേഷം .അവന്റെ കുഞ്ഞു ഷർട്ടിൽ “mama’s little prince” എന്ന് ചുവന്ന നിറത്തിലുള്ള ലെറ്റേഴ്‌സും ഉണ്ട് .

റോസീമോൾക്കും സെയിം പാറ്റേർണിലുള്ള ഉടുപ്പാണ് . “dad’s little princess “എന്ന് അവളുടെ ഉടുപ്പിലും പ്രിന്റ് ചെയ്തിട്ടുണ്ട് . പിള്ളേരുടെ ഡ്രെസ്സിനു മാച്ച് ആയി മഞ്ജുസും ഒരു വെളുത്ത ചുരിദാർ ആണ് ധരിച്ചിരുന്നത് . വെള്ളയിൽ മഞ്ചാടി കുരു പോലെ കുഞ്ഞു ചുവന്ന കുത്തുകൾ ഉള്ള ചുരിദാർ . കോളർ ഉള്ള ടൈപ്പ് ആണ് . കൈമുട്ടോളം സ്ലീവും ഉണ്ട്. ഞാൻ ഒരു വൈറ്റ് ഷർട്ടും നീല ജീൻസും ആണ് വേഷം .

“ഇങ്ങോട്ട് നോക്ക് പൊന്നുസേ ..എന്റെന്നു അടികിട്ടും ട്ടോ ”

Leave a Reply

Your email address will not be published. Required fields are marked *