രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചിരിച്ചു .”അവൻ ഇന്ന് ലീവാ ..നിനക്കു ഭാഗ്യം ഇല്ല …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“ചെ ….”
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . അപ്പോഴേക്കും മഞ്ജുസ് എന്റെ കയ്യിന്നു കീ വാങ്ങിച്ചോണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി .

“കേറെടാ..ഞാൻ എടുക്കാം ”
അവൾ പുഞ്ചിരിച്ചു അകത്തേക്ക് കയറി ഇരുന്നു . അതോടെ ഞാനും മറുഭാഗത്തൂടെ കയറി .

“ചെറുക്കന്മാരുടെ ഒകെ നോട്ടം കാണുമ്പോ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് ”
അതിനിടക്ക് ആ വഴിയേ പോയിരുന്ന സ്റ്റുഡന്റസ് ഒകെ മഞ്ജുസിനെ സ്കാൻ ചെയ്യുന്നത് കണ്ടു ഞാൻ ഒന്ന് പല്ലു കടിച്ചു . പക്ഷെ കക്ഷിക് അതൊന്നും വിഷയമല്ല. അവൾ ചിരിച്ചു കൊണ്ട് തന്നെ കാർ സ്റ്റാർട്ട് ചെയ്തു .

“ഈ പ്രായത്തില് നീയും ഇങ്ങനെ തന്നെ അല്ലായിരുന്നോ ..?”
മഞ്ജുസ് അതുകേട്ടു എന്നെ പുരികം ഉയർത്തി ഒന്ന് നോക്കി .അതിനു എനിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല .

“നീ നോക്കുമ്പോ പിന്നെ എനിക്ക് നല്ല സുഖം ആയിരുന്നല്ലോ …”
മഞ്ജുസ് എന്നെ ഒന്ന് കളിയാക്കികൊണ്ട് കാർ മുന്നോട്ടെടുത്തു . അത്യവശ്യം നല്ല സ്പീഡിൽ ആണ് അവള് കാർ മുന്നോട്ടു എടുത്തത് . ഹോൺ നീട്ടിമുഴക്കി വഴി ക്ലിയർ ചെയ്തുകൊണ്ട് അവള് ആക്സിലറേറ്ററിൽ വലതു കാൽ അമർത്തി .ഒപ്പം അവളുടെ വലതു കൈ മാത്രം സ്റ്റീയറിങിനൊപ്പം നീങ്ങി . ഇടം കൈ ഗിയർ ലിവറിലാണ് കക്ഷി പിടിച്ചിട്ടുള്ളത് .

അതോടെ വഴിയുടെ നടുക്കിലൂടെ നടന്നിരുന്ന പിള്ളേരൊക്കെ ഒരു സൈഡിലേക്ക് മാറി . അതോടെ ഗിയർ ഷിഫ്റ്റ് ചെയ്തുകൊണ്ട് അവള് സ്പീഡ് കൂട്ടി .

“ഡീ ഡീ ..പതുക്കെ പോ …”
അവളുടെ ഡ്രൈവിംഗ് കണ്ടു ഞാൻ ഒന്ന് പേടിച്ചു . അത്രേം ക്രൗഡ് ഉണ്ട് വഴിയിൽ . അതിന്റെ ഇടയിൽ കൂടി ആണ് അവളുടെ നിലം തൊടാതെയുള്ള പറത്തല്!

“നീ എടേലു കേറാതിരുന്ന മതി ..ഇതെങ്ങനെ കൊണ്ടുപോണം എന്നൊക്കെ എനിക്കറിയാം ”
മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു ഹോൺ നീട്ടിയടിച്ചു .

“പൊന്നുനു എങ്ങനെ ഉണ്ടെടാ ? പനി മാറിയോ ?”
ഡ്രൈവ് ചെയ്യുന്നതിനിടെ തന്നെ മഞ്ജുസ് എന്നോട് തിരക്കി .

“ഹ്മ്മ്..കുറവുണ്ട് …പക്ഷെ ഒരു ഉഷാർ ഇല്ല പെണ്ണിന് ”
ഞാൻ പയ്യെ തട്ടിവിട്ടു .

“ഹ്മ്മ്….പാവം …”
മഞ്ജുസ് സ്വയം പറഞ്ഞു . പിന്നെ കാർ വേഗം വിട്ടു . ഞാൻ വരുമ്പോഴെടുത്തതിന്റെ പകുതി സമയം കൊണ്ട് മഞ്ജുസ് തിരിച്ചു വീട്ടിലെത്തിച്ചു . അത്ര സ്പീഡിൽ ആണ് അവള് വണ്ടി വിട്ടിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *