“ഒന്നുല്ല …നിന്റെ കോലം കണ്ടു നോക്കിയതാ …ഒരു ചെറിയ ചെക്കൻ ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“താടിയും മീശയും ഒന്നും വരുന്നില്ല മകളെ …”
ഞാൻ ഒരു പരിഭവം പോലെ പറഞ്ഞു അവളെ നോക്കി ചിരിച്ചു .
“വന്നിട്ടിപ്പോ എന്തിനാ …?”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
“അല്ല..അപ്പൊ ലുക് മാറി കിട്ടുമല്ലോ ”
ഞാൻ ചിരിച്ചുകൊണ്ട് ഒരു ട്രാക്ക് സ്യുട് പാന്റ് എടുത്തിട്ട് . അടിയിൽ ജെട്ടി ഒന്നും ഇടാൻ നിന്നില്ല . എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു എന്നല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല .അപ്പോഴേക്കും ഞാൻ ഒരു ടി-ഷർട്ട കൂടി എടുത്തിട്ട് റെഡിയായി .
പിന്നെ നേരെ അവളുടെ അടുത്തേക്ക് നടന്നുചെന്നു. അതോടെ ബെഡിൽ നിന്നും എഴുനേറ്റു അവളെനിക് അഭിമുഖമായി നിന്നു.
“നിനക്കെന്താടി ഒറ്റക്ക് പോയാൽ ”
ഞാൻ പെട്ടെന്ന് അവളെ കടന്നു പിടിച്ച് കൊണ്ട് ചിരിച്ചു . കക്ഷിയുടെ ഇടുപ്പിലൂടെ രണ്ടും കയ്യുമിട്ടു എന്നിലേക്ക് അടുപ്പിച്ചുകൊണ്ടാണ് റൊമാൻസ് .
“സാരി ചുളിക്കല്ലേ ..വിട്”
പക്ഷെ അവളുടെ ശ്രദ്ധ അതിലൊന്നുമല്ല .
“ഇല്ലെങ്കി?”
ഞാൻ ചിരിയോടെ തന്നെ അവളെ നോക്കി പുരികങ്ങൾ ഇളക്കി .
“കവി …”
അതോടെ അവള് പല്ലുകടിക്കാൻ തുടങ്ങി .
“നീ ഇങ്ങനെ അണിഞ്ഞൊരുങ്ങി പോവാൻ മാത്രം അവിടെ എന്താടി കല്യാണം വല്ലോം ഉണ്ടോ ”
ഞാൻ പെട്ടെന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് ചിണുങ്ങി . പിന്നെ അവളുടെ കഴുത്തിൽ പയ്യെ ചുംബിച്ചു .നല്ല മണമായിരുന്നു അവൾക്ക് !
“ചെക്കന്മാരൊക്കെ ഒന്ന് നോക്കട്ടെ ..”
മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു ചിരിച്ചു .
“അങ്ങനെ ഇപ്പൊ നോക്കണ്ട …ഇതെന്റെ മാത്രം ആണ് ”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ ഒന്ന് വരിഞ്ഞു .
“സ്സ്…കവി കവി ….എന്റെ ഡ്രസ്സ് …”
ഞാൻ ഇറുക്കിപിടിച്ചതും അവളൊന്നു ചിണുങ്ങി .
“ഓ പിന്നെ …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് മുത്തി . പിന്നെ പയ്യെ അകന്നു മാറി .
“അല്ലെടി നിനക്കു മെസ്സേജ് അയക്കുന്ന കാമുകന്റെ കാര്യമെന്തായി ?”
ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ മഞ്ജുസിനെ നോക്കി .
“എന്താവാൻ …മോശം ആയിട്ട് ഒന്നും പറയാറില്ല ..മിസ്സിനെ ഇഷ്ടമാണ് ..ഐ ലവ് യൂ എന്നൊക്കെ സ്ഥിരം തട്ടിവിടും ..”
മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .