“അമ്മ ..ഹ്ഹ ”
അവൻ മഞ്ജുസിന്റെ മടിയിലേക്ക് കയറികൊണ്ട് ചിണുങ്ങി .
“എന്ത് അപ്പൂസേ..”
അവളും അവനൊപ്പം കൊഞ്ചി .പിന്നെ ഇടം കൈകൊണ്ട് അവനെ അവളുടെ അരികിലായി ഇരുത്തി .ഞാനതു നോക്കി ബെഡിലേക് കിടന്നു . പിന്നെ ഒരു കൈകൊണ്ട് തലയിണ എടുത്തുപിടിച്ചു തലക്കടിയിൽ തിരുകി .
“മഞ്ജു …”
ബുക്കിലേക്ക് ശ്രദ്ധിച്ചിരിക്കുന്ന അവളെ ഞാൻ പയ്യെ വിളിച്ചു .ആദിയെ ഇടം കൈകൊണ്ട് വാരിപിടിച്ചു വലതു കയ്യിൽ പുസ്തകവും പിടിച്ചാണ് അവളുടെ ഇരിപ്പ് . പക്ഷെ ഞാൻ മഞ്ജു എന്ന് വിളിച്ചതുകൊണ്ട് അനക്കം ഇല്ല .
“ഡീ മഞ്ജു ..ഡീ ടീച്ചറെ …”
ഞാൻ അവളെ ഒന്നുടെ വിളിച്ചുകൊണ്ട് ചിരിച്ചു .
“എന്താടാ പൊട്ടാ ..”
ഇത്തവണ അവള് എന്റെ നേരെ തിരിഞ്ഞുകൊണ്ട് കണ്ണുരുട്ടി .
“ചൂടാവല്ലേ ….ഞാൻ പറയട്ടെ ”
അവളുടെ ഭാവം കണ്ടു ഞാൻ പുഞ്ചിരിച്ചു .
“എന്ന പറഞ്ഞു തൊലക്ക്..”
മഞ്ജുസ് തലചൊറിഞ്ഞുകൊണ്ട് എന്നെ നോക്കി .
“തലേല് എന്താ പേൻ ഉണ്ടോ ?”
അവളുടെ ചൊറിച്ചില് കണ്ടു ഞാൻ പയ്യെ തിരക്കി .അതോടെ അവളെന്നെ ദഹിപ്പിക്കുന്ന പോലൊരു നോട്ടം നോക്കി .
“താരനാ…?”
അവളുടെ നോട്ടം കണ്ടു ചിരി വന്ന ഞാൻ ഒന്നുടെ പുരികം ഇളക്കി ചോദിച്ചു .
“അല്ല നിന്റെ മുട്ട …ശെന്തൊരു കഷ്ടാ ഇത് ദൈവമേ…”
മഞ്ജുസ് പല്ലുകടിച്ചു കൊണ്ട് സ്വയം തലയ്ക്കു കൈകൊടുത്തു . ആദി ഞങ്ങളുടെ സംസാരം ഒകെ കണ്ടു അന്തം വിട്ടു ഇരിക്കുന്നുണ്ട് .
“അപ്പോഴും ആ സാധനം വിട്ടു കളിയില്ല ല്ലേ ..”
ഞാൻ അവളുടെ റിയാക്ഷൻ കണ്ടു ചിരിയോടെ തന്നെ പറഞ്ഞു .
“കവി …ഇനഫ് …എന്റെ വായിന്നു നല്ലതു കേക്കും ട്ടോ ”
മഞ്ജുസ് പെട്ടെന്ന് ചൂടായി സ്വരം മാറ്റി .
“നീ പറഞ്ഞോടി മുത്തേ …നീ എന്റെ മഞ്ജുസ് അല്ലെ …”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ അടുത്തേക്ക് ഉരുണ്ടു . പക്ഷെ അവള് കാലുകൊണ്ട് എന്നെ തടഞ്ഞു .
“പ്ലീസ് ഡാ …എനിക്ക് ഇത് ബൈഹർട്ട് ചെയ്യണം ..ശല്യം ചെയ്യല്ലേ ”
ഇത്തവണ മഞ്ജുസ് കാര്യായിട്ട് തന്നെ പറഞ്ഞു ചിണുങ്ങി .
“ഇല്ലെടി പുല്ലേ ….ഞാൻ ഉറങ്ങാൻ പോവാ ..എനിക്കിനി ഫുഡ് ഒന്നും വേണ്ട..നല്ല ക്ഷീണം ഉണ്ട് ”
ഞാനും ഗൗരവത്തിൽ പറഞ്ഞു .