മായികലോകം 7
Mayikalokam Part 7 | Author : Rajumon | Previous Part
നമുക്ക് രാജേഷിലേക്ക് തിരിച്ചു വരാം. എവിടെയാ പറഞ്ഞു നിര്‍ത്തിയത് എന്നു ഓര്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ പഴയ ഭാഗങ്ങള്‍ വായിച്ചു നോക്കുക.
പിറ്റേ ദിവസം ഓഫീസ് ഉണ്ടായിരുന്നു. പക്ഷേ ഓഫീസില്‍ പോകാന്‍ ഒരു താല്പര്യവും തോന്നിയില്ല. പ്രണയം തലയ്ക്ക് പിടിച്ചാല്‍ പിന്നെ വേറെ ഒരു കാര്യത്തിലും ശ്രദ്ധ ഉണ്ടാകില്ല എന്നു പറയുന്നതു എന്നു എത്ര ശരിയാണ്?
ഇന്നിപ്പോ ഓഫീസില്‍ പോയാല്‍ ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. അതിലും നല്ലത് ലീവ് എടുക്കുന്നതല്ലേ. എന്നാ ലീവ് എടുത്തേക്കാം. എന്താണ് അവിടെ സംഭവിച്ചത് എന്നറിയാതെ ഒരു മനസമാധാനവും ഇല്ല.
എങ്ങിനെ അറിയും അത്? അവളോടു തന്നെ ചോദിച്ചാലോ? ഛെ. വേണ്ട. ചോദിച്ചാല്‍ ഞാന്‍ ഒരു സംശയരോഗി ആണെന്ന് അവള്‍ കരുതില്ലേ?
വേണ്ട ചോദിക്കേണ്ട. അവള്‍ ആയിട്ട് പറയുന്നെങ്കില്‍ പറയട്ടെ.
പിന്നെ സംസാരിക്കാം എന്നല്ലേ അവള്‍ പറഞ്ഞേ. വിളിക്കുമായിരിക്കും.
വിളിക്കാതിരിക്കില്ല
പ്രതീക്ഷിച്ച പോലെ മായ രാജേഷിനെ വിളിച്ചു.
“ഹലോ”
“ഹലോ മോളൂ.. ഇന്നലെ എന്തു പറ്റി”
“അത് അമ്മായി ഉണ്ടായിരുന്നു. അവിടെ”
“ഓഹ്.. ഞാന്‍ വിചാരിച്ചു എന്നോടു ദേഷ്യം വന്നത് കൊണ്ടാണെന്ന്. “
“അല്ല”
“എന്തു പറ്റി ഒരു സന്തോഷമില്ലാത്ത പോലെ. സംസാരത്തില്‍ ഫീല്‍ ചെയ്യുന്നുണ്ട്”