ബാലതാരത്തിന്റെ അമ്മ 2
Baalatharathinte Amma 2 | Production Executive | Previous Part
നിങ്ങളുടെ അഭിപ്രായങ്ങളെ ഞാൻ മാനിച്ചു കൊണ്ട് തുടരുന്നു…..ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി, ട്രെയിൻ വന്നു..
അവളെ കണ്ടു.. കുഞ്ഞു ഓടിവന്നു ഞാൻ കുഞ്ഞിനെ എടുത്തു.. കുശലം ചോദിച്ചു.. അവളുടെ കയ്യിൽ നിന്ന് ആ സ്യൂട്ട്കേസ് വാങ്ങി ഞാൻ എടുത്തു… അവളുടെ മുഖത്ത് ഒരു സന്തോഷം ഉണ്ടായിരുന്നു.. അവളെയും കുഞ്ഞിനേയും കൊണ്ട് കാറിൽ കയറി… റെയിൽവേ സ്റ്റേഷനിൽ നിന്ന് കാർ അവൾക്ക് വേണ്ടി ഞാൻ കണ്ടുപിടിച്ച വീട്ടിലേക്ക് വിട്ടു.. വണ്ടിയിൽ യാത്ര ചെയ്യുകയാണ് ഞാൻ ചോദിച്ചു..
എന്താ സന്തോഷത്തിലാണല്ലോ.
അവൾ” വഴക്കുകൂടിയാ ഇറങ്ങിയത്”
ഞാൻ ” അതിന്റെ സന്തോഷത്തിലാണോ”
അവൾ.. ” അതൊക്കെ പിന്നെ പറയാം”
അങ്ങനെ കാർ അവൾക്ക് വേണ്ടി കണ്ടുപിടിച്ച വീടിന്റെ മുന്നിൽ എത്തി… ഞങ്ങൾ ഇറങ്ങി വീടൊക്കെ ഒന്ന് കണ്ടു.. അവൾക്ക് ഇഷ്ടപ്പെട്ടു വീട്.. അപ്പോൾ ഞാൻ പോകാൻ വേണ്ടി ഇറങ്ങി..
അവൾ ” എങ്ങോട്ടാ”
വീട്ടിലേക്ക്
എന്നാൽ എന്റെ കൂടെ ഒന്ന് വരുവോ ഒരു ഷോപ്പിങ്ങിന്… ഇവിടെ ഫർണിച്ചർ ഒന്നുമില്ലല്ലോ കുറച്ച് സാധനം വാങ്ങണം”
വീട്ടിൽ പോയിട്ട് വേറെ പണിയൊന്നുമില്ലാത്ത ഞാൻ ok പറഞ്ഞു…
ഞാൻ. ” എന്നാൽ പോയി ഫ്രഷ് ആയിട്ടു വാ”
അവൾ.. ” വേണ്ട.. രാവിലെ ട്രെയിനിൽ വെച്ച് ഫ്രഷായി”
അങ്ങനെ ഞാനും അവളും അവളുടെ മകളും കൂടി വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങി… നേരെ പോത്തീസ് ലേക്ക് പോയി.. കാർ പാർക്ക് ചെയ്തു മെയിൻ എൻട്രൻസിൽ എത്തിയപ്പോൾ
അവിടെ ഗ്രൗണ്ട് ഫ്ലോറിൽ ബിസിനസ് ക്യാൻവാസിങ് സ്റ്റാഫുകൾ നോട്ടീസുമായി പർച്ചേസിംഗ്ന് വരുന്നവരെ സമീപിക്കും.. അങ്ങനെ ഒരു പയ്യൻ ഞങ്ങളുടെ അടുത്തെത്തി..
സ്റ്റാഫ്.. ” സർ.. വീട്ടുപകരണങ്ങൾ വാങ്ങാൻ വരുന്ന കപ്പിൾസ്ന് പ്രത്യേക ഓഫർ ഉണ്ട് സർ.. ”
ഞാൻ.. “അതു കൊണ്ട്?? ”
സ്റ്റാഫ്.. “നിങ്ങള്ക്ക് ഞങ്ങളുടെ ഫ്ലോർ ഒന്നു സന്ദർശിച്ചു കൂടെ??
എനിക്ക് കാര്യം മനസ്സിലായി ഇവൻ തെറ്റിദ്ധരിച്ചിരിക്കുകയാണ്…
ഞാൻ പതുക്കെ ലക്ഷ്മിയുടെ മുഖത്തുനോക്കി.. വളരെ ഗൗരവത്തോടെ അവൾ ആ നോട്ടീസ് വാങ്ങി.. അകത്തേക്ക് നടന്നു.. ഞാൻ അവളുടെ മുഖത്ത് നോക്കി.. അവൾ എന്റെ മുഖത്ത് നോക്കി ചെറുതായൊന്ന് ചിരിച്ചു.. നാലാമത്തെ ഫ്ലോറിൽ കയറാൻ ലിഫ്റ്റ് കാത്തു നിന്നു.. ലിഫ്റ്റ് വന്നു ഞങ്ങൾ ആദ്യം ലിഫ്റ്റിനുള്ളിൽ കയറി.. ഞങ്ങളുടെ കൂടെ പത്തോളം പേർ കൂടി അകത്തു കയറി..
ഞാൻ ലിഫ്റ്റിന്റെ മൂലക്ക് ഒതുങ്ങിനിന്നു..