ആദിത്യഹൃദയം 5 [അഖിൽ]

Posted by

 

പഴനി-“””””പോയെന്നു തോന്നണു ….

ഇവിടെ ഒന്നുമില്ലാ ….”””””

 

അവിനാഷ് -“””” ഓഹ് സമാധാനം …..

ഇന്നലെ ഈ ഭാഗത്ത് ഇറങ്ങിയിരുന്നു ….

ഇവിടേക്ക് വരുമെന്ന് വിചാരിച്ചില്ല …..””””””

 

അതുംപറഞ്ഞുകൊണ്ട് അവിനാഷ് പതിയെ കെടുത്തിയ റാന്തൽ കത്തിച്ചു ……

റാന്തൽ അവിനാഷ് പൊക്കിയതും ആദി അത് കണ്ടതും ഒരുമിച്ചായിരുന്നു ….

തങ്ങളുടെ മറയിൽ നിൽക്കുകയായിരുന്നു ഒറ്റയാനാ …..

വെളിച്ചം കണ്ടതും …. അവൻ  ഓടിവന്ന്  മരത്തിന്മേൽ ഒറ്റയിടി …..

അതോടെ ഏറുമാടത്തിൻ്റെ ഇടത്തെ ഭാഗം പൊളിഞ്ഞു ……

ഒന്നുകൂടെ ഒറ്റയാൻ ഇടിച്ചതോടെ പൂർണമായും ഏറുമാടം പൊളിഞ്ഞു ….

അതോടെ ആദിയും അവിനാഷും പഴനിയും നിലത്തേക്ക് വീണു …..

പഴനിയും അവിനാഷും വലത്തെ ഭാഗത്തേക്കും …..

ആദി ഇടതേഭാഗത്തേക്കുമാണ് വീണത് ……

ഒറ്റയാൻ പതിയെ പഴനിയുടെയും അവിനാഷിൻ്റെയും അടുത്തേക്ക് നീങ്ങി ….

ഇതു കണ്ട ആദി വേഗം തന്നെ കൈയിൽ കിട്ടിയ കല്ലുകൊണ്ട് ആനയുടെ ദേഹത്തേക്ക് എറിഞ്ഞു ….

കല്ല് കൊണ്ടത് ….. ആനയുടെ മസ്തിഷ്ക്കത്തിൽ ……

ഒറ്റയാൻ ആദിയെ നോക്കി ……നിമിഷ നേരംകൊണ്ട് ആദിയുടെ നേരെ പാഞ്ഞു …..

അവിനാഷ് ഓടടാ …. എന്ന് അലറിയതും ആദി കാടിൻ്റെ ഉള്ളിലേക്ക് ഓടി ……

അവിനാഷും പഴനിയും വേറെ വേറെ ദിശയിലേക്ക് ഓടി ……..

 

ആദിയുടെ പിന്നാലെ തന്നെ ആന വന്നുകൊണ്ടിരുന്നു ……

ആദി തനിക്ക് ഓടാവുന്ന അത്രയും വേഗത്തിൽ തന്നെ ഓടി …..

ലക്ഷ്യബോധമില്ലാതെ കുറേ ഓടി …..

കുറച്ചു കഴിഞ്ഞപ്പോൾ …. തൻ്റെ ഉള്ളിൽനിന്നും …

ആരോ തന്നോട് വഴിപറഞ്ഞു തരുന്നത് പോലെ ….

ആദി മനസ്സ് എന്ത് പറയുന്നോ …..

അതേപോലെ ചെയ്തുകൊണ്ടിരുന്നു ….

കുറച്ചുനേരംകൂടെ ഓടിയതിനു ശേഷം ……

ആദി ആ കാഴ്‌ച്ച കണ്ടു …..

ഒരു പൊട്ടി പൊളിഞ്ഞ  ക്ഷേത്രം …..

അതിൻ്റെ മുൻപിൽ തന്നെ …. ഒരു ബലികല്ല് ….

ആദി ഒരു നിമിഷത്തേക്ക് അവിടെ നിന്നു ….

എന്നിട്ട് തൻ്റെ പുറകിലേക്ക് നോക്കി ,……

ഒറ്റയാൻ കുറച്ചു ദൂരെ നിന്നും തൻ്റെ അടുത്തേക്ക് പാഞ്ഞു വരുന്നു …

അതുകണ്ടതും ആദി വേഗം തന്നെ ആ ക്ഷേത്രത്തിലേക്ക് ഓടി ,…..

ആ പൊട്ടിപൊളിഞ്ഞ വാതിലിലൂടെ ഉള്ളിലേക്കും കയറി …..

Leave a Reply

Your email address will not be published. Required fields are marked *