നിശ 2 [Maradona]

Posted by

നിലത്ത് വീണ അച്ഛനെ പിടിച്ചു എഴുന്നേൽപ്പിച്ചു എങ്കിലും ഞങ്ങളുടെ പിടി വിട്ട് ഒരു ഓട്ടോയിൽ കയറി അയാളും രംഗം ഒഴിഞ്ഞു. പിന്നീട് അവൾ സ്കൂളിൽ വന്നില്ല. അന്വഷിച്ച ടീച്ചേഴ്സിനോട് പരീക്ഷക്ക് വരും എന്ന് അവളുടെ അമ്മ പറഞ്ഞു എന്നത് മാത്രമാണ് അറിവ്. ഊട്ടി ആണ് ടൂർ പോകുന്നത് എന്ന് പറഞ്ഞപ്പോ പോയതാണ് എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു. അനീഷും അതെ കാരണം പറഞ്ഞു ഒഴിഞ്ഞു. വേണു മാഷ് ഞങ്ങളെ നിർബന്ധിച്ചു എങ്കിലും ഞങളുടെ തീരുമാനം മാറ്റിയില്ല. പിന്നെ ആരും ഒന്നും പറഞ്ഞില്ല.

പരീക്ഷ ആയി. അവളെ പ്രതീക്ഷിച്ച് നേരത്തെ ഞങ്ങൾ എത്തി എങ്കിലും പരീക്ഷക്ക് തൊട്ടു മുന്നേ കാറിൽ അവളെ അമ്മ കൊണ്ടുവന്ന് വിടും. എന്നിട്ട് പരീക്ഷ കഴിഞ്ഞാൽ ഉടൻ കാറിൽ കൊണ്ടുപോകും. അതുകൊണ്ട് ഒന്ന് ശരിക്കും കാണാനോ സംസാരിക്കാനോ പറ്റിയില്ല. രണ്ടു പരീക്ഷകളും അങ്ങനെ പോയപ്പോ പിന്നെ അവളോട് സംസാരിക്കാൻ വഴി നോക്കുകയായി ഞങ്ങൾ. അവസാനം അവളുടെ അടുത്തിരിക്കുന്ന കുട്ടിയുടെ കൈയിൽ പേപ്പറിൽ കാര്യങ്ങൾ എഴുതി കൊടുത്തു. പരീക്ഷ ഹാളിന് തൊട്ട് വെളിയിൽ അവളെ നോക്കി അമ്മ നിൽക്കുന്നതിനാൽ അധികം ഒന്നും ചെയ്യാൻ പറ്റില്ല.

“അടുത്തിരുന്ന കുട്ടിയുടെ കൈയിൽ തിരികെ കൊടുത്ത പേപ്പർ അവൾ മടക്കി തന്നത് ഞാൻ തുറന്നു നോക്കി.

അവൾക് ബർത്ത് ഡേ യുടെ അന്ന് കൊടുത്ത ഗിഫ്റ്റ് പൊതിഞ്ഞ പേപ്പറിൽ ടു ലവിങ്‌ അമ്മു എന്ന് എഴുതിയിരുന്നു. അത് അമ്മ കണ്ടുപിടിച്ചു. ക്ലാസ്സിൽ കാമുകൻ ഉണ്ടന്ന് കരുതിയാ അന്ന് കാറിൽ വന്നത്. വന്നപ്പോ അച്ഛനുമായി സംസാരിക്കുന്നത് കണ്ടത്. രണ്ടു ദേഷ്യം കൂടെ അവൾക്ക് ശരിക്കും അടി കിട്ടിയിരുന്നു. അമ്മക്ക് ആളാരാണെന്ന് അറിയാത്തത് കൊണ്ട് കൂടെ വരുന്നത് എന്ന് അതിൽ എഴുതിയിരുന്നു.

ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചു മറ്റു പരീക്ഷകൾ കൂടി കഴിഞ്ഞു. അവസാന പരീക്ഷയുടെ ദിവസം ഞങ്ങൾ വഴി കണ്ടെത്തി. പിറ്റേന്ന് സെന്റ് ഓഫ്‌ പരിപാടിക്ക് അവളെ വരുത്തുക. എന്നിട്ട് അവിടെ നിന്ന് നേരെ അവടെ അച്ഛന്റെ അടുത്ത് അവളെ ആകുക. പ്ലാൻ അവൾക്ക് കത്തായി കൊടുത്തു. ശ്രമിക്കാം എന്ന് മറുപടിയും വന്നു.

അന്ന് പരീക്ഷ കഴിഞ്ഞ് അവളുടെ അച്ഛനെ കണ്ടു കാര്യം പറഞ്ഞു. വീണ്ടും മദ്യപാനം തുടങ്ങിയെങ്കിലും അയാൾ സന്തോഷത്തോടെ സ്കൂളിൽ നാളെ വരാം എന്ന് ഏറ്റു.

പ്രതീക്ഷിച്ച പോലെ അവൾ വന്നു. കൂടെ അമ്മയും ഉണ്ട്. ഇനി അമ്മയെ അവിടെ നിന്നും മാറ്റണം. പ്ലാൻ പ്രകാരം ടോയ്‌ലെറ്റിൽ പോകാനായി അശ്വതി ഇറങ്ങി. അവളുടെ അമ്മയും കൂടെ പോയി. വെളിയിൽ നിന്ന അമ്മ കാണാതെ കൈയിൽ കരുതിയ വേറെ ഡ്രസ്സ്‌ ഇട്ട് ഞങ്ങൾ പറഞ്ഞത് പ്രകാരം കൂട്ടുകാരികൾക്ക്‌ ഇടയിൽ നിന്ന് അമ്മ കാണാതെ ഇറങ്ങി വന്നു. പെട്ടന്ന് എന്തായാലും അമ്മ ശ്രദ്ധിച്ചില്ല. അവൾ ഞങ്ങടെ അടുത്ത് വന്നു. അവളുടെ ബാഗുമായി നിന്ന ഞങ്ങൾ അവളെ കൊണ്ട് റോഡിൽ നിൽക്കാമെന്ന് പറഞ്ഞ അച്ഛന്റെ അടുത്തേക്ക് ഇറങ്ങിയപ്പോ ആണ് മാറ്റിയൊരു പണി വന്നത്. കാറിൽ അവരുടെ ഇപ്പോളത്തെ ഭർത്താവ് ഉണ്ടാരുന്നു. അവളെ അയാൾ തിരിച്ചറിഞ്ഞപ്പോളേക്കും അവിടെ അച്ഛനെ കാണാഞ്ഞത് കൊണ്ട് ആദ്യം കണ്ട ഓട്ടോ യിൽ കയറി ഞങ്ങൾ അവളുടെ അച്ഛന്റെ അടുത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *