ഞാൻ ഗൾഫിൽ പോകൻ ഇറങ്ങുമ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു
“”പെട്ടെന്ന് വരണേ””
എയർപോർട്ടിൽ കണ്ണന്റെ കാറിൽ തന്നെ ആണ് പോയത് അമ്മാവൻ മാത്രം വന്നാൽ മതി എന്ന് ഞാൻ ആണ് പറഞ്ഞത്. അവിടെ വെറുതെ സീൻ ആക്കണ്ട. കാറിൽ വെച്ചു കണ്ണൻ അവന്റ ഐഡിയസ്സ് ഒക്കെ പറഞ്ഞു ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം ഇന്ന് ഞാൻ അവനു വാക്ക് കൊടുത്തു. അമ്മാവൻ അത് കെട്ട് സഹായിക്കാം എന്ന് പറഞ്ഞെങ്കിലും ഞാൻ നിരസിച്ചു
മുന്ന് മാസം കഴിഞ്ഞു ഞാൻ എന്റെ വിസ ക്യാൻസൽ ചെയ്യിച്ചു. കമ്പനിയിൽ നിന്നു ഒരു സെന്റ് ഓഫ് ഒക്കെ തന്നു. ഒരു ഷീൽഡും വാച്ചും പ്രെസെന്റും കിട്ടി 13 വർഷത്തിന്റെ ഓർമ്മക്ക്. വച്ചുകെട്ടുന്ന സ്വാഭാവം ഇല്ലെങ്കിലും പിന്നീട് ആ വച്ച് എപ്പോഴും എന്റെ കയ്യിൽ ഉണ്ടായിരുന്നു. കുറച്ചു ശമ്പളബാക്കിയും സർവീസ് മണി കിട്ടിയത് കൊണ്ട് അവിടത്തെ വലിയ കടങ്ങൾ ഒക്കെ വീട്ടി. പിന്നെ റൂമിൽ കൂടെ താമസിക്കുന്ന റാഫി ഇക്കാക് ആണ് കുറച്ചു അതികം പണം കൊടുക്കാൻ ഉണ്ടായിരുന്നത്. പുള്ളി അത് വെടിച്ചില്ല
” നീ ഇത് ഇപ്പോ വെച്ചോ. നാട്ടിൽ ചെന്നു നല്ലനിലയിൽ ആയിട്ട് അയച്ചു തന്നാൽ മതി എനിക്ക് നിന്നെ വിശ്വാസം ആണ് ”
ഞാൻ അവരോട് എല്ലാം യാത്രപറഞ്ഞു ഇറങ്ങി. എന്റെ റൂംമേറ്റ്സ് എല്ലാവരും ഉണ്ടായിരുന്നു എയർപോർട്ടിൽ എന്നെ യാത്ര അയക്കാൻ
“””പ്രവാസമേ നിനക്കു വിട””””
എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ എന്റെ മനസ് തുള്ളി ചാടുക ആയിരുന്നു. എന്റെ ലകേജ് കണ്ടുപിടിച്ചു ട്രോളിയിൽ വെച്ചു പുറത്തേക്ക് നടന്നു. എയർപോർട്ടിലെ ഓട്ടോമാറ്റിക് ഡോർ തുറക്കുകയും അടക്കുകയും ചെയ്ത് കൊണ്ടിരുന്നു. വെളിയിൽ ഞാൻ അർച്ചനയും അമ്മയും കണ്ണനും നിൽക്കുന്നത് കണ്ടു.
ഈ ഡോർ കഴിഞ്ഞു പുറത്തിറങ്ങിയാൽ. ഞാൻ അവരും ആയുള്ള ലോകത്തിലേക് കാൽ വെക്കും.
എന്റെ ഫാമിലിയില്ലേക്ക്