“അല്ല, പക്ഷെ നിന്നെ ഇടയിൽ കൊണ്ടുവരാതെ അവൾക്ക് ഒരു വകീലിനോട് സംസാരിക്കാൻ പറ്റും. എന്തായാലും പ്രിയയോട് സംസാരിക്കു. മനു വർമയുടെ വില്പത്രത്തിന്റെ കാര്യങ്ങൾ കഴിഞ്ഞാൽ എനിക്ക് നിന്റെ വകീൽ ആകാൻ പറ്റും. അത് പോരെ?”.
“തൽകാലത്തേക്ക് അത് മതി”, ആദിത്യൻ ഒന്ന് ചിന്തിച്ച് കൊണ്ട് പറഞ്ഞു.
“നിനക്ക് വേറെ എന്തെകിലും അറിയാൻ ഉണ്ടോ?”.
“എന്റെ പെങ്ങമ്മാർ അവരോട് ഇതിനെ കുറിച്ച് പറഞ്ഞോ?”, ആദിത്യൻ ചോദിച്ചു.
“ഇത് കഴിഞ്ഞ് ഞാൻ അവരെ കാണും”, വകീൽ പറഞ്ഞു. “ഇത് കഴിഞ്ഞ് ഞാൻ നേരെ അവരെ കാണാൻ പോകും. എല്ലാം വിചാരിച്ചത് പോലെ നടക്കുക ആണെങ്കിൽ നിങ്ങൾ നാളെ ആദ്യമായി ദ്വീപിൽ വച്ച് കാണും”.
“ഞങ്ങൾ ഒരേ പ്ലെയിനിലാണോ പോകുന്നത്?, അല്ല ജെറ്റ്”.
വകീൽ തല കുടഞ്ഞ് കൊണ്ട് മേശയിൽ ഉണ്ടായിരുന്ന ഫയലുകൾ അടുക്കി വയ്ക്കാൻ തുടങ്ങി. “അല്ല ആദിത്യ, അവർ ഒരുമിച്ച് വേറൊരു ജെറ്റിൽ വരും”.
“ഓ ശെരി, ഞാൻ ഇപ്പോൾ എന്താണ് ചെയ്യെണ്ടത്?”, ആദിത്യൻ ചോദിച്ചു.
“പുറത്തുള്ള കാറിൽ കയറുക. ഒരു ആഴ്ചത്തേക്ക് ആവശ്യമായ ഉടുപ്പുകളും അവശ്യ സാധനങ്ങളും വാങ്ങുക. സാധനങ്ങൾ വാങ്ങുന്നതിൽ ചില പരിധികൾ ഉണ്ട്”.
“കാറ് അങ്ങനെ ഉള്ള അത്യാവശ്യം അല്ലാത്ത സാധനങ്ങൾ വാങ്ങരുത്”, ആദിത്യൻ തല ആട്ടി ചിരിച്ചു.
“നിനക്ക് ആവശ്യം ഉണ്ടെങ്കിൽ വാങ്ങാം പക്ഷെ അവിടെ മനു വർമ്മയുടെ കുറച്ച് കാറുകൾ ഉണ്ട്”, വകീൽ ചിരിച്ച് കൊണ്ട് പറഞ്ഞു. “നിബന്ധനകൾ. നിന്റെ കൂട്ടുകാരോട് ഇതിനെ കുറിച്ച് പറയാൻ പാടില്ല. അവർ ചോദിച്ചാൽ നീ ഒരു ബിസിനസ്സ് ആവശ്യത്തിന് വേണ്ടി കമ്പനിയിൽ നിന്ന് പോയിരിക്കുക ആണെന്ന് പറയണം. ഇപ്പോൾ മുകളിൽ വന്നിരിക്കുന്ന മൂന്ന് കമ്പനി ഡിറക്ടർമാർ നിന്റെ കമ്പനിയിൽ ഉള്ള സ്ഥാനം മുകളിലേക്ക് കയറ്റുന്നതിന്റെ കാര്യങ്ങൾ നീക്കാൻ വേണ്ടി ആണ്. ഇതിനാൽ കമ്പനിയിലുള്ള ആളുകളുടെ ദൃഷ്ടിയിൽ നീ ഒരു ആഴ്ചത്തേക്ക് ഉള്ള ട്രൈനിംഗിന് വേണ്ടി പുറത്തേക്ക് പോവുക ആണ്”.
“അതിനാണോ കമ്പനി ഡിറക്ടർസ് വന്നിരിക്കുന്നത്?”.
വകീൽ തല ആട്ടി. “അവർക്ക് മുഴുവൻ കാര്യങ്ങൾ അറിയില്ല. നിനക്ക് ഒരു ആഴ്ചത്തേക്ക് മാറി നില്ക്കാൻ ഉള്ള കാരണം ഉണ്ടാക്കാൻ അവർ വന്നു”.
“ഓഹ് . . . അപ്പോൾ എന്റെ കൂട്ടുകാർ? എനിക്ക് ജോളിയോടും അരവിന്ദിനോടും പറയാൻ പറ്റില്ലേ?”, ആദിത്യൻ ചോദിച്ചു.