” ആനപാറയിൽ അജ്ഞാത ശക്തിയുടെ ആക്രമണം ഒരു പോലീസ് ഓഫീസർ കൂടി മരണത്തിന് കീഴടങ്ങി.
ഇടുക്കി: ഇടുക്കി ആനപ്പാറയിൽ വീണ്ടും ആക്രമണം. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് ഈ ആക്രമണം. ഈ മാസം ആദ്യം നടന്ന ആക്രമണം അന്വേഷിക്കുന്ന പോലീസ് ഓഫീസറാണ് മരണമടഞ്ഞത്. ഇത് വരെ ഇരുപത് പേരോളം കാട്ടിൽ വെച്ച് മരണമടഞ്ഞിട്ടുണ്ട്. ഈ കൊലപാതക പരമ്പര തുടരുന്ന സാഹചര്യത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പൂർണമായും ആ കാട്ടിലേകുള്ള പ്രവേശനം വിലക്കി. ഇരുപതോളം കൊലപാതകം നടന്നിട്ട് പോലും പോലീസിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല അങ്ങനെയിരിക്കെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ മരണപ്പെട്ടത്.
കാട്ടിൽ വെച്ച് ഒരാൾ മരണപെട്ടത്തിനെ തുടർന്ന് 2008 ലാണ് ആദ്യമായി എഫ് ഐ ആർ സമർപ്പിച്ചത്. അതിനുമുമ്പും കൊലപാതകങ്ങൾ നടന്നിട്ടുണ്ടെങ്കിലും നാട്ടുകാർ കാട്ടിലെ യക്ഷിയുടെ ശാപം ആണെന്ന് വിശ്വസിച്ച് പരാതി നൽകാൻ തയ്യാറായില്ല. വർഷത്തിന് ഇപ്പുറവും കാട്ടിലെ കൊലയാളി ചുരുളഴിയാത്ത രഹസ്യം ആവുന്നു. കാട്ടിൽ ഒരു യക്ഷിയെ തളച്ചിട്ടുണ്ടെന്നും, തളച്ച സമയത്ത് സ്വാമി
കാട് യക്ഷിക്ക് സമ്മാനിക്കുകയും അവിടെ മനുഷ്യരുടെ ശല്യം ഉണ്ടാവില്ലെന്നും ഉറപ്പ് നൽകി. എന്നാൽ പുതുതലമുറ ഇത് തിരസ്കരിച്ച് കാട്ടിൽ പ്രവേശിക്കാൻ തുടങ്ങി. ആ കാട്ടിൽ കയറുന്നത് ഇഷ്ടമല്ലാത്ത യക്ഷിയാണ് അവരെ കൊല്ലുന്നത് എന്നാണ് നാട്ടുകാരുടെ വാദം. എന്നാൽ ആ മലയോര ഗ്രാമത്തിലെ ഒരുകൂട്ടം ചെറുപ്പക്കാർ ഇത്തരം കഥകളിൽ വിശ്വസിക്കുന്നില്ലെന്നും കേസ് സിബിഐ അന്വേഷിക്കണം എന്നും പറഞ്ഞുകൊണ്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി.”
പത്രം മുഴുവൻ ചന്തു എന്നെ വായിച്ച് കേൾപ്പിച്ചു എന്നിട്ട് എന്റെ കണ്ണിലേക്ക് എന്തോ മറുപടി പ്രതീക്ഷിക്കുന്ന പോലെ നോക്കി.
” ഈ കണ്ട മഞ്ഞപ്പത്രങ്ങൾ എഴുതിപ്പിടിപ്പിച്ച വാർത്ത വായിച്ചു കേൾപ്പിക്കാൻ വേണ്ടിയാണോ മൈരെ എന്റെ ഉറക്കം കളഞ്ഞത്.” ഞാൻ ദേഷ്യത്തിൽ ചോദിച്ചു.
“എടാ നമ്മക് അവിടേക്ക് ഒന്ന് പോയി നോക്കിയാലോ, ചെലപ്പോ നമ്മളാണ് ചുരുളഴിക്കുന്നത് എങ്കിലോ?? നീ സയൻസിൽ വലിയ കണ്ടുപിടിത്തങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവൻ അല്ലേ ആ അജ്ഞാത ജീവി എന്താണെന്ന് കണ്ടുപിടിക്കാൻ നിനക്ക് സാധിച്ചാലോ??? ഇനി വല്ല മ്യൂട്ടേഷൻ സംഭവിച്ച സ്പീഷീസ് വല്ലതും ആണെങ്കിൽ???… നോബൽപ്രൈസ് വരെ കിട്ടാൻ സാധ്യതയുണ്ട്. നീ ഒന്ന് ആലോചിച്ചുനോക്കൂ….” ചന്തു ആകാംക്ഷയോടെ ചോദിച്ചു.
“പോന്നു മോളെ വേണ്ട. നീ എന്നെ ഇതുപോലെ എന്തേലും ഒക്കെ പറഞ്ഞ് എല്ലായിപ്പോഴും കുഴിയിൽ ചാടിക്കാറുണ്ട്. ഇത് മ്യൂട്ടേഷനും മാങ്ങാത്തൊലിയും ഒന്നുമല്ല. ഒരു കൂട്ടം അറിവില്ലാത്ത വിദ്യാഭ്യാസം കുറഞ്ഞ ജനവിഭാഗത്തെ അവരുടെ വിശ്വാസത്തെ വെച്ച് ആരൊക്കെയോ ചൂഷണം ചെയ്യുന്നു അത്രേ ഉള്ളൂ ഇത്.” ഞാൻ പറഞ്ഞു നിർത്തി