വിലക്കപ്പെട്ട വനം 1 [വാൾട്ടർ മിറ്റി]

Posted by

വിലക്കപ്പെട്ട വനം 1

VIlakkapetta Vanam | Author : Walter Mitty

 

ടിങ്ങ് ടോംഗ..”ആരാണാവോ ഈ രാവിലെ പണ്ടാരം…” തലവഴി മൂടിയ പുതപ്പ് മാറ്റി മനസ്സിൽ പറഞ്ഞു.

ടിങ്ങ് ടോംഗ…

“ഓ അമ്മിതേവ്ടെ പോയി കിടക്കാ…ആ വാതിൽ ഒന്ന് തുറന്നൂടെ……” എന്ന് മനസ്സിൽ ചിന്തിച്ച് വീണ്ടും പുതപ്പ് തലവഴി മൂടി.

താഴെ വാതിൽ തുറക്കുന്ന ശബ്ദം,

“അമ്മേ ഇഷാൻ എവിടെ?” ഒരു സ്ത്രീ ശബ്ദം അമ്മയോട് ചോദിക്കുന്നത് കേട്ടു.

” ഓ അവൻ എഴുന്നേറ്റിട്ടില്ല മോളെ. നീ ഇന്ന് ക്ലിനിക്കിൽ പോയില്ലേ?”

“അയ്യോ ക്ലിനിക്കൊ… ചാന്ദിനി അണല്ലോ ഇവൾ എന്താ ഈ രാവിലെ, ഉറങ്ങാനും സമ്മതിക്കില്ല പുല്ല്.” ഞാൻ മനസ്സിൽ അവളെ പ്രാകി.

“ഇല്ലമ്മെ ക്ലിനിക്കിൽ പോയില്ല, സുഖമില്ല” ചന്തു മറുപടി കൊടുത്തു.

” അവൻ ഇപ്പോഴൊന്നും എഴുന്നേൽക്കും തോന്നുന്നില്ല നീ തന്നെ പോയി വിളിച്ചോ.”

” ആഹ് ശരി അമ്മേ.”

“ഇനി ഇന്നെന്ത് പുലിവാൽ കൊണ്ടാണ് ആവോ വരണേ…?” ഞാൻ ഒരു ആത്മഗതം പറഞ്ഞ് ബെഡിൽ എഴുന്നേറ്റിരുന്നു.

അവൾ സ്റ്റെയർകേസ് കേറി എന്റെ മുറിയിൽ എത്തി.

“ആ സർ ഉണർന്നിരിക്കുകയായിരുന്നോ?” ബെഡിൽ അവളുടെ വരവും പ്രതീക്ഷിച്ച് ഇരുന്നിരുന്ന എന്നോട് ചോദിച്ചു.

“കോളിംഗ് ബെൽ നിന്റെ തന്തെടെ വകയാണോടി മയിരേ മനുഷ്യന്റെ ഉറക്കം കളയാനായിട്ട്” ഞാൻ അവൾടെ ചോദ്യത്തിന് ദേഷ്യത്തിൽ മറുപടി പറഞ്ഞു.

“അയ്യോ പൊന്നുമോൻ ക്ലോക്കിലേക്ക് ഒന്ന് നോക്കിക്കേ. സമയം 11 കഴിഞു എന്നിട്ടും രായാവിന് പള്ളിയുറക്കം മതിയാക്കാൻ ആയില്ലേ. പത്തിരുപത്തിയഞ്ച് വയസ്സായില്ലേ ഇങ്ങനെ കിടന്നുറങ്ങാതെ വല്ല പണിക്കും പോക്കുടെ.” എന്നും പറഞ്ഞ് അവൾ റൂമിന്റെ വാതിൽ ചാരി.

“എന്താ അന്റെ ഉദ്ദേശം” കിളിച്ചുണ്ടൻ മാമ്പഴത്തിൽ ശ്രീനിവാസൻ ചൊതിച്ചപോലെ ചൊതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *