ക്ഷീണം കണ്ണുകളിലേക്ക് ചേക്കേറി , കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു .എല്ലാം ശെരിയാണെങ്കിലും എന്തോ ഒന്ന് ഹൃദയത്തിനെ ചുട്ടുപൊള്ളിക്കുന്നു .എന്റെ ഹൃദയമിടിപ്പ് പോലും എനിക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കാത്ത വിധത്തിൽ ഉയർന്നുകൊണ്ടിരിക്കുന്നു .നഷ്ടബോധം പൂര്ണമായും കീഴടക്കി.അമ്മയുടെ ചായകുടിക്കാനുള്ള വിളി കേട്ടെങ്കിലും എണീക്കാൻ തോന്നിയില്ല .കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ അമ്മ വന്നു ചീത്തപറയാൻ തുടങ്ങി ” ഒന്ന് പോയി മേല് കഴുകിക്കൂടെ ,കളിയും കഴിഞ്ഞു വിയർപ്പു പോലും കളയില്ല ..ഇവനൊക്കെ ഇനി എന്നാണാവോ നന്നാവാൻ പോവുന്നത് ,ഇത്രേം ബുദ്ധിമുട്ടി കളിക്കണ്ട ആവശ്യമെന്താ ..
മര്യാദക്ക് എണീച്ചു പോയില്ലെങ്കിൽ ചവിട്ടി മറച്ചിടും ഞാൻ “.മെല്ലെ എണീറ്റു പോയി ചായ കുടിച്ചെന്നു വരുത്തി തിരിഞ്ഞു നടന്നു ,സാധാരണ കഴിക്കാനുള്ള സാധനങ്ങൾ മൂക്കുമുട്ടെ തട്ടുന്ന ഞാൻ ഇന്നത് നോക്കുക കൂടി ചെയ്യഞ്ഞത് അമ്മയെ അത്ഭുതപ്പെടുത്തിയെന്നു തോന്നുന്നു അതിനും ചീത്തകേട്ടപ്പോൾ എനിക്കെന്തോ തല പെരുത്തു , “നിങ്ങളൊന്നും മിണ്ടാതിരിക്കുന്നുണ്ടോ , ഒരു സമാധാനം തരാതെ എന്തെങ്കിലും പറഞ്ഞോളും ,ഈ പിന്നാലെ നടന്നു ഓരോന്ന് ചെയ്യിക്കാൻ ഞാനെന്താ ഇള്ളക്കുട്ടിയാണോ …
അതോ ഞാൻ ഇനി എങ്ങോട്ടേലും ഇറങ്ങിപ്പോണോ ..? എനിക്ക് എല്ലാം കൂടെ മടുത്തു ,കോപ്പ് …” ഞാൻ അലറിക്കൊണ്ട് റൂമിന്റെ വാതിൽ ആഞ്ഞടച്ചു.. ഒന്നിനും കൊള്ളാത്തവൻ ആണെന്നൊരു പ്രതീതി എന്റെയുള്ളിൽ നുരഞ്ഞുപൊന്തി .ദേഷ്യമാണോ സങ്കടമാണോ എന്നറിയാത്ത അവസ്ഥ ,ലോകം തന്നെ എതിര് നിൽക്കുന്ന നിമിഷം ..ആർക്കും ആവശ്യമില്ലാത്ത ഒരു പാഴ് ജന്മമായി മാറിയോ എന്നുള്ള തോന്നൽ മനസിലേക്ക് ഇരുട്ട് കയറ്റി , എന്തിനാണ് ഒരു കോമാളിയാകുന്നത് അതിനെക്കാൾ നശിച്ച ജീവിതം അവസാനിപ്പിച്ചാലോ എന്ന ആശയം സമാധാനമേകി തുടങ്ങി ,
മറ്റൊരു പോംവഴിയും തെളിയാത്ത വിധത്തിൽ ഞാൻ ആലോചിച്ചു കൂട്ടിയിരുന്നു ..അതേ , അത് തന്നെയാണു നല്ലത് .! അമ്മയെയോ പെങ്ങളേയോ ശബരിയെയോ മറ്റൊന്നും എന്റെ മനസ്സിൽ തെളിഞ്ഞതെ ഇല്ല .ഇനി ഏത് വഴിയാണ് മരിക്കേണ്ടത് എന്നുള്ള കാര്യം മാത്രമേ ചിന്തിക്കാനുള്ളു .മേശ വലിപ്പു തുറന്നപ്പോൾ കണ്ണുടക്കിയത് ബ്ലേഡിൽ ആയിരുന്നു .ഇടത് കൈ നീട്ടിപ്പിടിച്ചു ഞെരമ്പിലേക്കു പതിയെ വെച്ചു ,
ഇന്നു വരെ അനുഭവിച്ച എല്ലാ കാര്യങ്ങളും മനസിലൂടെ മിന്നിമറഞ്ഞു പക്ഷെ എല്ലാം ചെന്നെത്തിയത് ആ ഒരു നിമിഷത്തിലേക്കാണ് അവളുടെ വലിഞ്ഞു മുറുകിയ മുഖം അഗ്നി ചിതറുന്ന കണ്ണുകൾ ,ഹൃദയം തകർത്ത വാക്കുകൾ ചുറ്റും കൂടി നിൽക്കുന്നവരുടെ പരിഹാസങ്ങൾ, ഓർക്കുന്തോറും എന്റെ ഉള്ളിൽ എന്നോടുതന്നെ പക തോന്നി ..കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ ഞരമ്പിലേക്ക് ബ്ലേഡ് ആഴ്ത്തി .
തുടരും , തുടരണോ ..??
( പ്രിയപ്പെട്ടവരെ ഇവിടെ കഥകൾ വായിച്ചുമാത്രം പരിചയമേ ഉള്ളു , ഇത് ഒരുപാട് പോരായ്മകളുള്ള ഒരു കഥയാണ് ,എന്റെ ആദ്യ ശ്രമം .എന്നാലും കഴിവിന്റെ പരമാവധി നന്നാക്കാൻ ഞാൻ ശ്രമിക്കും , തെറ്റുകുറ്റങ്ങൾ പൊറുത്തു വായിക്കുകയും അഭിപ്രായം പറയുകയും വേണം .എന്റെ ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന കഥയാണ് ..പേജുകൾ എണ്ണം കുറവാണെന്ന് അറിയാം ,ഫോണിലാണ് എഴുതുന്നത് അതുകൊണ്ടാണ് ഇങ്ങനെ .എല്ലാം ക്ഷമിക്കുക
സ്നേഹത്തോടെ
Fireblade