ഞാൻ മാറി തരണോടി നിനക്ക്
തന്നാ കൊള്ളായിരുന്നു.
പൊന്നുപ്പോലെ നോക്കൊ എൻ്റെ ചെക്കനെ
പിന്നെ അതുറപ്പല്ലേ…
നിനക്കു കെട്ടാനാണെ ഞാൻ മാറി തരാ… ഇപ്പോ ഇവിടെ വെച്ച് ഞാൻ നിർത്താ..
അത് ചേച്ചി…..
ഉം… എന്തേ…..
ഒന്നുമില്ല.
അപ്പോ നീ നിൻ്റെ മൊറച്ചെറുക്കനെയും കെട്ടി സന്തോഷായി ജീവിക്ക്,
അപ്പോ ഏച്ചിക്ക് അത്രയേ… ഉള്ളു ഏട്ടനോട് ….
നിനക്കു വേണ്ടി മാത്രം ഞാൻ മാറി തരുന്നത്. ഇവൻ എന്നോട് പോലും മുഖം കറുപ്പിക്കും, ഇവന് നീയാ… ചേരാ….
അയ്യേ… അതെൻ്റെ ഏട്ടനല്ലേ…. ഞാൻ വെറുതെ ചേച്ചിയെ എരു കേറ്റാൻ.
മോളെ അഭിരാമി, അവൻ നിന്നെ കുറിച്ച് എന്നോട് നല്ല പോലെ പറഞ്ഞിട്ടുണ്ട് കേട്ടോ വായാടി…
ഞാൻ വായാടി ഒന്നുമല്ല
അതിപ്പോ ഞാനറിഞ്ഞു
ഞാൻ ഏട്ടന് കൊടുക്കാ….
ടി… ഞാൻ… പ… റ… യട്ടെ
അപ്പോയേക്കും എൻ്റെ കൈയ്യിലേക്ക് ഫോൺ തന്ന് അഭി താഴേക്കു പോയി.
അവളു പോയി….
അപ്പോ എങ്ങനാ… മനുഷ്യാ… ഞാൻ ഇട്ടേച്ചു പോകട്ടെ
എന്നാ ഞാൻ നിന്നെ കൊല്ലും
ഓ… പിന്നെ
സോറി, വാവേ…..
എന്തിന്,
നിന്നെ ഞാൻ തല്ലിയില്ലെ…
അതിൻ്റെ കൊറവ് എനിക്കുണ്ടായിരുന്നു.
എന്നാലും ഞാൻ നിന്നെ തല്ലാൻ പാടില്ലായിരുന്നു.
ഉം അതെന്താ… എന്നെ തല്ലാൻ അധികാരം ഉള്ള ആൾ തന്നെയല്ലെ. പിന്നെ എന്താ…
എന്തോ പോലെ…
ഏട്ടാ… അതിൻ്റെ കുറവ് എനിക്കുണ്ടായിരുന്നു. ഞാൻ അന്ന് ഏട്ടന് പറയാൻ ഉള്ളത് കേക്കണമായിരുന്നു.