ഏതു ശബ്ദമാണോ ഹൃദയസ്പന്ദമായി നമ്മൾ കേൾക്കുന്നത്, ആ ശബ്ദം അരികിൽ നിന്നിട്ടും കേൾക്കാൻ കഴിയാതെ വരുമ്പോൾ , നമ്മളിൽ ഉടലെടുക്കുന്ന വികാരങ്ങൾ വർണ്ണനിയമല്ല. മിഴികൾ അടഞ്ഞിരിക്കുമ്പോഴും കാതിൽ കേൾക്കുന്ന പഞ്ചാക്ഷരി മന്ത്രം പോലും ആ ശബ്ദമായി തോന്നുന്നു. ഭൂമിയിലെ പ്രണയം അതിൻ്റെ ഉച്ഛസ്ഥായിയിൽ എത്തുമ്പോ അതിന് ഒരു ആത്മികമായ പരിവേഷം നൽകപ്പെടുന്നു.
സ്വർഗ്ഗിയ സംഗീതം പോലെ, അവളുടെ ശബ്ദം പോലും ആത്മിയ ശാന്തി പ്രധാനം ചെയ്യുന്നു. ഞാനെന്ന മൂഡനെ പ്രണയത്തിൻ്റെ ശിക്ഷണം കൊണ്ട് വിവേകിയാക്കിയ അവൾ ഇന്ന് മുഢത്വത്തിൻ്റെ അന്ധതയെ സ്വീകരിച്ചതെന്തിന്.
മൗനം , ഏറ്റവും ശക്തിയേറിയ ആയുധം, ആഴമേറിയ ബന്ധത്തളിൽ ഇരുതലമുർച്ചയുള്ള വാൾ ആണ് മൗനം. ഇരു ഭാഗത്തും ഒരു പോലെ വേദന പകരാൻ പ്രാപ്തിയുള്ള ശക്തിയായ ആയുധം. ഒരു വാക്കു പോലും പറയാതെ ഹൃദയത്തെ ആയിരം വാക്കാൽ മുറിപ്പെടുത്താൻ ശക്തമാണ് മൗനം. ഒരു സ്പർഷനം പോലുമില്ലാതെ എതിരാളിയെ തല്ലുന്ന നിശബ്ദമായ പോരാട്ടമാണ് മൗനം. ഇന്ന് എൻ്റെ വാവയും ആ ആയുധം കൈയിലേന്തിയിരിക്കുന്നു എന്നെ തോൽപ്പിക്കാൻ.
ഈ സമയം അഭി ഫോൺ എൻ്റെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ചു.
ഹലോ……
അനു……
ഞാൻ അനുവൊന്നുമല്ല,
പിന്നെ നീയാരാ….
അതെ, ചേച്ചി ബ്രേക്ക് അപ്പ് ആക്കാണോ….
ആണെങ്കിൽ നിനക്കെന്താ….
അല്ല എൻ്റെ റൂട്ട് ക്ലിയറാകുവേ…. അതാ.. –
നീയാരാ… നീ… ഫോൺ കണ്ണന് കൊടുക്ക്….
കണ്ണനോ……
വാവ എന്നെ അന്വേഷിച്ചു എന്നറിഞ്ഞ നിമിഷം ഫോൺ വാങ്ങാൻ ഞാൻ ശ്രമിച്ചതും
എട്ടാ… അടങ്ങി നിന്നെ… ഇല്ലേ.. ഞാൻ എല്ലാരെയും ഇപ്പോ വിളിക്കും.
മോളേ……
എനിക്കു കുറച്ച് സംസാരിക്കാനുണ്ട് അതു കഴിയും വരെ അടങ്ങി ഇരുന്നോണം.
അഭി ആയതിനാൽ മുഖം കറുപ്പിക്കാനും മനസ് വന്നില്ല. പിന്നെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ച എനിക്ക് ഇപ്പോ ഇവളെ കൂടി പിണക്കാൻ തോന്നിയില്ല, എൻ്റെ വായാടി കുരുന്നു കൂടി എനി കരഞ്ഞാൽ എനിക്കു താങ്ങാൻ കഴിയില്ല.
ഞങ്ങൾക്കിടയിൽ സംസാരിക്കാൻ നീയാരാ….