അല്ല , ഏട്ടന് ഏറ്റവും ഇഷ്ടം ഉള്ളോരെ ഏട്ടൻ നോവിക്കുലാലോ.. അഭി കഴിഞ്ഞാ… പിന്നെ ഏട്ടന് കൂടുതൽ ഇഷ്ടം ആ ചേച്ചിയെ അല്ലെ…
സത്യത്തിൽ എൻ്റെ ശ്വാസം നിലയ്ക്കാൻ മാത്രം ശക്തിയുള്ള ചോദ്യം ആണവൾ ചോദിച്ചത്. “അഭി കഴിഞ്ഞാ പിന്നെ അവൾ ” അതൊക്കെ മാറിയിട്ടു തന്നെ നാളുകൾ ഏറെ ആയി, ഇന്ന് അവൾ കഴിഞ്ഞിട്ടെ തനിക്ക് അഭി പോലും ഉള്ളു. ഞാൻ ഞാനല്ലാതെ ആയ പോലെ ഒരു പ്രതീതി മനസിലുടലെടുത്തു. സത്യമാണ് ഞാൻ കൂടുതൽ സ്നേഹിക്കുന്നവരെ ഞാൻ വേദനിപ്പിക്കില്ല. അങ്ങനെ ഉള്ള ഞാൻ ജീവനു തുല്യം സ്നേഹിച്ച എൻ്റെ വാവയെ എങ്ങനെ തല്ലി.
എട്ടാ……..
ഏട്ടാ……..
എന്താ… മോളെ,
ഇതേതു ലോകത്താ…..
ഒന്നു പോടി, പെണ്ണേ….
ഞാൻ ചോദിച്ചതിന് ഉത്തരം താ..’
സത്യം പറഞ്ഞാ നിനക്കു വിഷമാവും അതോണ്ട് വേണ്ട:…
ഇല്ല പറ
നിന്നെക്കാൾ ഏറെ ഇഷ്ടാടി എനിക്ക് ആ ചേച്ചിയേ….
ആണോ… അവിടെ വരെ എത്തിയോ.. അപ്പോ ഞാൻ ഔട്ട് ആയല്ലേ.
അതെങ്ങനാടാ… നീയെൻ്റെ ചക്കരയല്ലെ,
ആട്ടെ എൻ്റെ മുറച്ചെറുക്കനെ തട്ടിയെടുത്ത കക്ഷിയെ ഒന്നു കാണാൻ പറ്റോ…..
മുറച്ചെറുക്കനോ…?
ഉം എന്തേ…. അനു എൻ്റെ ചേച്ചി മാത്രല്ല, ഞാനും മൊറപ്പെണ്ണു തന്നെയാ…
മെട്ടെന്നു വിരിഞ്ഞോടി പെണ്ണേ നീ…
മൊട്ടെന്നു വിരിഞ്ഞു മോനെ, വെല്യ കുട്ടിയായ സമയത്തെ ഫഗ്ഷന് വരാതെ ടുർ പോയതോണ്ട് ഓർമ്മ കാണൂലാ….
എടി ഒന്നു തന്നാലുണ്ടല്ലോ….
ആ… ഇതു നല്ല കുത്ത്, എന്നെ കെട്ടാനൊന്നും പറഞ്ഞില്ല , മൊറപ്പെണ്ണാണെന്ന് ഓർമ്മിപ്പിച്ചതാ…
അത് ഇപ്പോ എന്തിനാ ഓർമ്മിപ്പിച്ചത്
സിംപിൾ ട്രീറ്റ് വേണം
എന്തിന്,
ഒന്ന് ഏട്ടന് ലൈൻ സെറ്റ് ആയതിന്, പിന്നെ എൻ്റെ ത്യാഗത്തിന്
രണ്ടാമത്തെ വരി പറയുമ്പോ അവൾ ദുഖഭാവം അഭിനയിച്ചു കാണിക്കുമ്പോൾ ഞാൻ പോലും അറിയാതെ ചിരിച്ചു പോയി.