ഇണക്കുരുവികൾ 18 [പ്രണയ രാജ]

Posted by

മനസ് കൈമോശം വന്നാൽ ചുറ്റും നടക്കുന്നത് ഒന്നും തന്നെ നമ്മൾ അറിയില്ല, ജിവൻ്റെ പാതിയായി കണ്ടു പ്രണയിച്ചവൾ വിട്ടു പോകുന്നു, എന്നറിയുന്ന നിമിഷം , നമ്മുടെ മനസിൽ വിരഹവേദനയുടെ ഉൻമാദ ലഹരി അടിഞ്ഞു കൂടും. ആ ലഹരിയിൽ സ്വയം മറന്ന് , പഴയ കാല സ്മരണകളിൽ ചേക്കേറുമ്പോ മിഴികൾ മാത്രം ആ നിമിഷത്തിൽ നില നിൽക്കും, അതിനു തെളിവായി മിഴികൾ കണ്ണുനീർത്തുള്ളികൾ പൊഴിച്ചു കൊണ്ടിരിക്കും.

മാളു.. എൻ്റെ മനസിലെ പ്രണയ സങ്കൽപ്പം, മനസിൽ പ്രതിഷ്ഠിച്ച മൂർത്തി ഭാവം. പ്രണയത്തിൻ്റെ ഋതുഭേതങ്ങൾ അവൾ പറഞ്ഞു തന്നു. അധരങ്ങൾ കഥ പറയുമ്പോ തേൻ കണം നുകരാൻ അവൾ പഠിപ്പിച്ചു. ശാസനയിലും സ്നേഹമുണ്ട്, കാത്തിരുപ്പിൻ്റെ നൊമ്പരത്തിലും, സ്നേഹം അതൊരിക്കലും തീരില്ല, കടൽ പോലെ അനന്തമാണത്, ആ അനന്തസാഗരത്തിലേക്ക് എന്നെ ആദ്യമായി കൈ പിടിച്ചു കൊണ്ടു പോയത് അവളാണ്. വിരഹ വേദന അത് ആകാശം പോലെയാണ്. മേഘങ്ങളാൽ സമ്പൂർണ്ണം, സ്നേഹം നിറഞ്ഞ നീർത്തുള്ളികൾ പാറിപ്പറക്കുന്ന മൈതാനം. അതിന് തുടക്കവും ഒടുക്കവും ഇല്ല. പക്ഷെ നിർത്തുള്ളികൾ സധാ പൊഴിച്ചു കൊണ്ട് സ്നേഹസാഗരത്തെ പുണരാൻ ശ്രമിക്കും.

അഭിയുടെ കുലുക്കിയുള്ള വിളിയിലാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.

ആരാ… അപ്പുവേട്ടാ… ഈ… വാവ…

ഉം… എന്താ….

ആരാ…. ഈ വാവ

അതൊന്നുമില്ല, മോളെ….

പിന്നെ എന്തിനാ… എട്ടൻ കരഞ്ഞത്.

അതോ… കണ്ണിൽ കരട് പോയതാ അഭിക്കുട്ടാ….

ലൈനാണല്ലേ…..

മെല്ലെ പറയെടി കുരുപ്പേ….

ഉം ഞാനും ആ മെസേജ് കണ്ടാർന്നു…..

എപ്പോ…..

അതിന് ആ… മെസേജും തുറന്നു വച്ചല്ലായിരുന്നോ കരച്ചിൽ, ഞാൻ വന്നു വിളിച്ചിട്ടു പോലും അറിഞ്ഞില്ലല്ലോ….

നീയിതാരോടും പറയരുതേ…

ഇല്ല എന്നവൾ തോളുകൾ പൊക്കി കണ്ണടച്ചു കാണിച്ചു . പിന്നെ എന്നെ നോക്കി പുഞ്ചിരി തൂകി.

എട്ടാ…. ഞാനൊന്നു ചോദിച്ചോട്ടെ…..

എന്താടി….

ഏട്ടൻ ആ ചേച്ചിയെ തല്ലിയോ….

അത് മോളെ….

സത്യായിട്ടും എനിക്കു വിശ്വാസം വരാത്തതോണ്ടാ ചോദിച്ചേ…..

അതെന്താടി നീ.. അങ്ങനെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *