“ഡേയ്..അന്ത കാലം ഒകെ പോയീട്ടാ..ഞാനിപ്പോ ഡീസന്റ് ആണ് ..ശ്രീരാമനെ പോലെ ഏകപത്നി വ്രതവുമായിട്ട് ജീവിക്ക്യാണ് മോനെ …”
ഞാൻ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് ചിരിച്ചു .”ഹ ഹ ..അത് നല്ലതാ ..”
അവനും ചിരിയോടെ പറഞ്ഞു .
അങ്ങനെ അവന്റെ ദുബായ് വിശേഷങ്ങളും അശ്വതിയുമായുള്ള ലവ്വിന്റെ കാര്യവുമൊക്കെ ഞങ്ങൾ സംസാരിച്ചിരുന്നു . കൂട്ടത്തിൽ എന്റെ വിശേഷങ്ങൾ ഞാനും പങ്കുവെച്ചു . പിന്നെ അവിടെ നിന്ന് ഉച്ചഭക്ഷണവും കഴിച്ച ശേഷമാണ് ഞാനും അവനും കൂടി പുറത്തിറങ്ങിയത് .നേരെ എന്റെ വീട്ടിലോട്ടാണ് വെച്ചു പിടിച്ചത് . ഞങ്ങൾ രണ്ടും കൂടി സംസാരിച്ചു നടന്നു ചെല്ലുമ്പോൾ എന്റെ പിതാശ്രീ ഉമ്മറത്തെ കസേരയിൽ ഇരുന്നു പത്രം വായിക്കുന്നുണ്ട് . അച്ഛനെ കണ്ടതും കിഷോർ കൈ ഉയർത്തി അഭിവാദ്യം ചെയ്തു…”ഹോയ്..ദാസേട്ട…”
അവൻ ഞൊട്ടയിട്ടുകൊണ്ട് അച്ഛനെ വിളിച്ചു .”എപ്പോ എത്തിയെടാ ?”
അച്ഛൻ പത്രം മടക്കി തിണ്ണയിലേക്കിട്ടുകൊണ്ട് അവനോടായി തിരക്കി .

“രാവിലെ എത്തി..”
അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി. പിന്നെ എന്നോടൊപ്പം ഉമ്മറത്തേക്ക് കയറി തിണ്ണയിൽ ഇരുന്നു .പിന്നെ അച്ഛനുമായി സ്വല്പ നേരം വിശേഷങ്ങൾ പറഞ്ഞിരുന്നു . എന്നേക്കാൾ എന്റെ അച്ഛനോടും അമ്മയോടും ഫ്രീ ആയിട്ട് സംസാരിക്കാറുള്ളത് കിഷോർ ആണ് . എന്റെ പല കാര്യങ്ങളും അവരുടെ മുൻപിൽ അവതരിപ്പിക്കാൻ ചെറുപ്പത്തിലൊക്കെ ഞാൻ ഉന്തിത്തള്ളി വിടാറുള്ളതും അവനെയാണ് .