രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“അതെന്താ ഞാൻ അറിയാത്ത സീക്രെട്ട് ? ”
മഞ്ജുസ് എന്നെ ആദ്യമായി ഒന്ന് സംശയിച്ചു .

“അയ്യേ…അതൊന്നും അല്ല…നിന്റെ തന്നെ സീക്രട്ട് ആണ് ”
ഞാൻ അവളുടെ ഭാവം കണ്ടു ചിരിച്ചു .

“എന്റെയോ ? ഈശ്വരാ …”
അത് കേട്ടതും മഞ്ജുസ് അറിയാതെ പറഞ്ഞുപോയി ..ഞാനതുകേട്ടു ഒന്ന് കുലുങ്ങി ചിരിച്ചു .

“സത്യം പറയെടാ …നീ എന്റെ വീഡിയോ വല്ലോം എടുത്തിട്ടുണ്ടോ ?”
മഞ്ജുസ് എന്നെ വിശ്വാസമില്ലാത്ത പോലെ ചോദിച്ചു .

“പറയൂല ….”
ഞാൻ വീണ്ടും ചിരിച്ചു .

“എടാ തെണ്ടി …വല്ലോം ഉണ്ടെങ്കിൽ ഞാൻ കാണിച്ചു തരാം ”
മഞ്ജുസ് പെട്ടെന്ന് ഭീഷണി മുഴക്കി . പിന്നെ വേറൊരു പാസ്സ്‌വേർഡ് കൂടി അടിച്ചു നോക്കി . ഇത്തവണ അത് ഏറ്റിട്ടുണ്ടെന്നു അവളുടെ തെളിഞ്ഞ മുഖം കണ്ടപ്പോൾ എനിക്ക് മനസിലായി…

“അത് ശരി….മോള് വന്നപ്പോ നിനക്കെന്നെ വേണ്ട അല്ലെ …”
റോസ്‌മോൾ എന്ന പാസ്‌വേഡ് ശരിയായതും മഞ്ജുസ് ഒന്ന് ചിരിച്ചു .

“ചെ …എടി എടി..ഇങ്ങു തന്നെ…”
അതോടെ എന്റെ കള്ളത്തരം പൊളിയുമെന്നു ഞാൻ ഭയന്നു . പക്ഷെ മഞ്ജുസ് എന്നെ ബെഡിലേക്ക് തള്ളിയിട്ടുകൊണ്ട് ചിരിച്ചു . പിന്നെ ഗാല്ലറി ഓപ്പൺ ചെയ്തു നോക്കി .

അവള് കൊഴപ്പം പിടിച്ച ഫോൾഡർ ഒന്നും ഓപ്പൺ ചെയ്യല്ലേ എന്ന് ഞാൻ മനസിൽ പ്രാർത്ഥിച്ചു . കൂടുതൽ വെപ്രാളപ്പെട്ടാൽ അവൾക്കും സംശയമാകും . ഞാൻ തലചൊറിഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ചാഞ്ഞു .

“മാലി ഡെയ്‌സ് …”
ഞങ്ങളുടെ ഹണിമൂൺ ഫോട്ടോസ് അടങ്ങിയ ഫോൾഡർ നെയിം മഞ്ജുസ് പിറുപിറുത്തു . പിന്നെ വല്യ സന്തോഷത്തോടെ അതിലെ ഫോട്ടോസ് നോക്കി ഞങ്ങൾ ബീച്ചിൽ കിടക്കുന്നതും..കടലിൽ ഇറങ്ങി നിക്കുന്നതും…പാരച്യൂട്ടിൽ പറക്കുന്നതുമൊക്കെയായ ഫോട്ടോസ് അതിൽ തെളിഞ്ഞു ..

Leave a Reply

Your email address will not be published. Required fields are marked *