മഞ്ജുസ് എന്നെ വിശ്വാസം ഇല്ലാത്ത പോലെ ചിരിച്ചു .”പോടീ..ഞാൻ വരുമ്പോ നീ ഇതൊക്കെ കാണിച്ചോണ്ടു തന്നെയാ കിടന്നിരുന്നേ …
വേണെങ്കി തെളിവ് തരാം ”
ഞാൻ ചിരിച്ചുകൊണ്ട് കട്ടിലിലേക്ക് കയറി കിടന്നു . പിന്നെ അവളുടെ അരികിലായി സ്ഥാനം പിടിച്ചു .”എന്ത് തെളിവ് ?”
മഞ്ജുസ് എന്നെ കൗതുകത്തോടെ നോക്കി .”ഫോട്ടോസ് കള്ളം പറയില്ലെടി മഞ്ജുസേ …”
ഞാൻ ചിരിച്ചുകൊണ്ട് എന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു .”തെണ്ടി …നീ എന്റെ ഫോട്ടോ എടുത്തോ ?”
മഞ്ജുസ് കാര്യം മനസിലായ പോലെ നാവുകടിച്ചു .

“ഹി ഹി..വാ കാണിച്ചു തരാം ”
ഞാൻ ചിരിച്ചുകൊണ്ട് അവളെ ഒരു കൈകൊണ്ട് എന്നിലേക്ക് ചെരിച്ചു . അതോടെ എന്റെ തോളിൽ തലചായ്ച്ചു അവൾ കിടന്നു . മറുകൈകൊണ്ട് ഞാൻ ഗാല്ലറി ഓപ്പൺ ചെയ്ത തൊട്ടുമുൻപ് എടുത്ത ഫോട്ടോസ് സെലക്ട് ചെയ്തു മഞ്ജുസിനെ കാണിച്ചു …
വായും പൊളിച്ചു അവള് കിടക്കുന്ന ഫോട്ടോ കണ്ടു മഞ്ജുസ് സ്വയം ചിരിച്ചു .
“അയ്യേ …”
അവള് സ്വയം പറഞ്ഞു മുഖം ചുളിച്ചു . അടുത്ത് കൂടി വന്നപ്പോ കക്ഷി എന്നെയൊന്നു നോക്കി .
“ഡിലീറ്റ് ചെയ്യടാ …”
പിന്നെ എന്നെ നോക്കി സ്വരം കടുപ്പിച്ചു .
“ഹാഹ് ..അതവിടെ കിടന്നോട്ടെ …അതിനിപ്പോ എന്താ ”
ഞാൻ അവളുടെ ഭാവം കണ്ടു ചിരിച്ചു .