രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“ഹാഹ്..ചൂടാവല്ലേ അച്ചു …ഇത്തവണ ഉറപ്പായിട്ടും വരാം .ഇവന്റെ കമ്പനിയില് ഒന്ന് കേറിക്കൂടട്ടെ ..ഒരു ജോബ് ആയിക്കഴിഞ്ഞാൽ ധൈര്യമായിട്ട് വരാലോ …”
കിഷോർ എന്നെ പ്രതീക്ഷയോടെ നോക്കികൊണ്ട് അവളോടായി പറഞ്ഞു .

“ഏട്ടൻ നല്ല സെറ്റപ് ആണല്ലേ ?”
പെട്ടെന്ന് അച്ചു എന്നെ നോക്കി പുരികം ഇളക്കി .

“എവിടന്നു …ഫുൾ എന്റെ കെട്ട്യോൾടെ മൊതലാണ്…ഇവൻ ഒകെ പറഞ്ഞിട്ടുണ്ടാവണമല്ലോ ?”
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .

“ഹ്മ്മ്….കോളേജിലെ മിസ് ആയിരുന്നു ലെ ?”
അച്ചു എല്ലാം അറിയാവുന്ന പോലെ എന്നെ നോക്കി ചിരിച്ചു .

“ഹ്മ്മ്..മിസ് ഒകെ ഇപ്പൊ മിസ്സിസ് ആയി …മാത്രല്ല ഞങ്ങൾക്കിപ്പോ രണ്ടു പിള്ളേരും ഉണ്ട് ..ട്വിൻസാ ..”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

“അതുമറിയാം ..”
അച്ചു ചിരിയോടെ തലയാട്ടി. അപ്പോഴേക്കും ഞങ്ങൾ ഓർഡർ ചെയ്ത സാധങ്ങൾ ഓരോന്നായി എത്തി . അതോടെ സംസാരം നിർത്തി ഞാൻ ഭക്ഷണത്തിൽ ശ്രദ്ധ കൊടുത്തു . കിഷോറും അച്ചുവും അവരുടെ ഭാവി പ്ലാനുകൾ ഡിസ്കസ് ചെയ്തു പയ്യെ ആണ് കഴിച്ചത് .

പോകാൻ നേരം വാഷ്‌റൂമിനുള്ളിൽ വെച്ച് ആരും കാണാതെ അവൻ അച്ചുവിന് ഒരു ചുംബനവും സമ്മാനിച്ചു. എന്നെപോലെ അല്ല മാന്യൻ ആണ് . കവിളിൽ ആണ് മുത്തിയത് ! എന്തായാലും അച്ചുവിനോട് യാത്ര പറഞ്ഞു അധികം വൈകാതെ ഞങ്ങളിറങ്ങി .

“മോനെ നിന്റെ ഭാഗ്യം ആടാ..ഇങ്ങനത്തെ പാവങ്ങളെ ഒന്നും കാണാൻ കൂടി കിട്ടില്ല ”
അച്ചുവിന്റെ സ്വഭാവം ഓർത്തു ഞാൻ അവളെ ഒന്ന് പുകഴ്ത്തികൊണ്ട് കിഷോറിനെ സന്തോഷിപ്പിച്ചു .

“ഹ്മ്മ്…അതുകൊണ്ടല്ലേ ഞാൻ വിടാതെ പിടിച്ചത് …”
കിഷോറും അത് ശരിവെച്ചു .

Leave a Reply

Your email address will not be published. Required fields are marked *