അവള് പയ്യെ പറഞ്ഞു . പിന്നെ വാച്ചിൽ ഒന്ന് സമയം നോക്കി .”എന്താടി നേരം വൈകിയോ ?”
അവളുടെ ഇടക്കിടെ ഉള്ള സമയം നോക്കല് കണ്ടു കിഷോർ ചിരിച്ചു . കൂടുതൽ തൊട്ടുരുമ്മലും ടച്ചിങ്ങും ഒന്നും ഇല്ലാതെ അവര് അടുത്തിടപഴകുന്നത് ഞാനും കൗതുകത്തോടെ നോക്കി .എന്നെയും ശ്യാമിനെയും പോലെ അല്ല കിഷോർ . ആള് നല്ല ഡീസന്റ് ആണ് ..പക്ഷെ വെള്ളമടി ഒകെ ഉണ്ട് …!!!”ഏയ് ഇല്ല..അരമണിക്കൂർ കൂടെ ഉണ്ട് ..”
അച്ചു പയ്യെ പറഞ്ഞു .”പിന്നെ വീട്ടിലെ കാര്യം എന്തായി ? നീ വല്ലോം സൂചിപ്പിച്ചോ ?”
കിഷോർ അവളോടായി ആകാംക്ഷയോടെ തിരക്കി .”അമ്മെനോട് പറഞ്ഞു …അമ്മക്ക് കൊഴപ്പം ഒന്നും ഇല്ല…പക്ഷെ അച്ഛനോടും ഏട്ടന്മാരോടും ഒകെ പറയാൻ പേടിയാ ..”
അശ്വതി നിഷ്കളങ്കമായി പറഞ്ഞു .

“ഹ്മ്മ്….ആലോചന ഒകെ ഒരുപാടു വരുന്നുണ്ടല്ലേ ?”
കിഷോർ സംശയത്തോടെ ചോദിച്ചു .
“അതെ ഉള്ളു ..ഇനിയെങ്കിലും ഇയാള് ഒന്ന് വാടോ…ജസ്റ്റ് ഒരു പ്രൊപ്പോസൽ ആയിട്ട് വന്നുനോക്ക്..അച്ഛനും ഏട്ടന്മാരും ഒകെ എന്ത് പറയുമെന്ന് നോക്കാലോ ”
അശ്വതി ഒരു അഭ്യർത്ഥന പോലെ അവനെ നോക്കി .
“ഹ്മ്മ്….വരുന്നുണ്ട്…അതുവരെ ഒന്ന് പിടിച്ചു നിൽക്ക് ..”
കിഷോർ അവളെ ആശ്വസിപ്പിച്ചു .
“ഇനി ഞാൻ ചത്തിട്ടാണോ ഏട്ടൻ വരുന്നത് ? ഇത് കൊറേ ആയി പറയുന്നു ”
അവള് പെട്ടെന്ന് ഒന്ന് ദേഷ്യപ്പെട്ടു .