“എടി നീ ചുമ്മാ പറഞ്ഞോണ്ട് നിൽക്കാതെ വന്നേ ..നമുക്ക് വല്ലോം കഴിക്കാം ..അതാവുമ്പോ ഒരു ഭാഗത്തിരുന്നു സംസാരിക്കുവേം ചെയ്യാം ”
കിഷോർ പെട്ടെന്ന് അവളുടെ കയ്യിൽ കേറിപിടിച്ചുകൊണ്ട് പറഞ്ഞു . ഞാൻ മുൻപിൽ നിക്കുമ്പോൾ കിഷോർ അങ്ങനെ ചെയ്തത് അവൾക്കൊരു നാണക്കേട് ഉണ്ടാക്കിയെങ്കിലും അവള് കൈതട്ടിമാറ്റാൻ ഒന്നും മുതിർന്നില്ല .
“വരാം..കൈ മാറ്റ് …ആരേലും കാണും..ഇവിടെയൊക്കെ എല്ലാര്ക്കും എന്നെ അറിയാം ”
അച്ചു സ്വരം താഴ്ത്തികൊണ്ട് ചിണുങ്ങി. അതോടെ കിഷോർ കയ്യിലെ പിടിവിട്ടു.
“അപ്പൊ നിന്റെ അമ്മേടെ ചോറ് ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
“ചോറ് എന്ന് തന്നെ അല്ലെ പറഞ്ഞെ ?”
അച്ചു എന്റെ ചോദ്യം കേട്ട് ഒന്ന് സംശയിച്ചു . കിഷോറും അതുകേട്ടു ചിരിച്ചു എന്നെയൊന്നു നോക്കി . അപ്പോഴാണ് അതിലെ പന്തികേട് എനിക്ക് കത്തിയത്…
“അയ്യേ …ഞാൻ ആ ടൈപ്പ് അല്ല …”
പെട്ടെന്ന് നിഷേധ ഭാവത്തിൽ തലയാട്ടികൊണ്ട് ഞാൻ ചിരിച്ചു .
“ഹി ഹി…”
അശ്വതി അതുകേട്ടു ചിരിച്ചു. പിന്നെ ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനായി പുറകെ വന്നു . സ്വല്പം ഗ്യാപ് ഇട്ടാണ് അവള് ഞങ്ങളുടെ പിറകെ നടന്നത് . ആ ടവറിനുള്ളിൽ തന്നെയുള്ള താജ് എന്ന റെസ്റ്റോറന്റിൽ ആണ് ഞങ്ങള് ഭക്ഷണം കഴിക്കാനായി കയറിയത് .
ചിക്കൻ ബിരിയാണി ആണ് കിഷോർ അവനും പെണ്ണിനും വേണ്ടി ഓർഡർ ചെയ്തത് . ഞാൻ ബീഫ് ബിരിയാണി ആണ് പ്രീഫെർ ചെയ്തത് .
“അച്ചു ബീഫ് കഴിക്കില്ലേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“കഴിക്കുവൊക്കെ ചെയ്യും …പക്ഷെ ചില്ലി ടൈപ്പ് ആണ് ഇഷ്ടം ”