“അതെ …”
അവള് തലയാട്ടികൊണ്ട് പറഞ്ഞു .”അച്ചു വല്ലോം കഴിച്ചോടീ ? ഇല്ലെങ്കി നമുക്ക് ഹോട്ടലിൽ കേറാം..ഞങ്ങളും കഴിച്ചിട്ടില്ല ”
കിഷോർ പെട്ടെന്ന് ഇടക്ക് കയറി തിരക്കി .”ഇല്ല ..കഴിച്ചിട്ടൊന്നും ഇല്ല ..പക്ഷെ കൊണ്ടുവന്നിട്ടുണ്ട് ”
അവള് പയ്യെ പറഞ്ഞു .”അത് കൊഴപ്പല്യ…നീ വാ ..ഒരു ദിവസം പുറത്തുനിന്ന് കഴിക്കാം ”
കിഷോർ അവളെ നിർബന്ധിച്ചു .”അയ്യോ അതുവേണോ ? അപ്പൊ കൊണ്ടുവന്നതൊക്കെ വേസ്റ്റ് ആയിപ്പോവില്ലേ ? അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ?”
അവള് ഞങ്ങളെ നോക്കി ആ ക്ഷണം നിരസിച്ചു .

“ശെടാ ..ഇവളിതു …”
കിഷോർ അതുകേട്ടു തലയ്ക്കു കൈകൊടുത്തു .
“നിങ്ങള് നിർബന്ധിച്ചാൽ വരാട്ടോ ..കൊഴപ്പം ഒന്നുമില്ല ”
അച്ചു ഞങ്ങളെ നോക്കി ചിരിച്ചു .
“അതുവേണ്ട …നിന്റെ അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ..നീ കഴിക്ക് ”
കിഷോർ ചിരിയോടെ പറഞ്ഞു .
“ഏട്ടൻ എന്താ ഒന്നും മിണ്ടാത്തെ ?”
അവരുടെ സംസാരം കേട്ട് നിൽക്കുന്ന എന്നോടായി അച്ചു തിരക്കി .
“ഒന്നുമില്ല പെണ്ണെ …ഞാൻ വിശന്നു കഴിഞ്ഞാൽ സൈലന്റ് ആകും ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .
“ഹ ഹ..ഞാനും അങ്ങനെയാ …”
അശ്വതി എന്നെ നോക്കി ചിരിച്ചു .