കാർ ആ ബിൽഡിംഗ് കോമ്പൗണ്ട് ന്റെ പാർക്കിംഗ് ഏരിയയിൽ കൊണ്ട് നിർത്തി നടന്നിട്ടാണ് ഞാനും കിഷോറും കൂടി അവളുടെ അടുത്തേക്ക് പോയത് . ഞങ്ങൾ നടന്നു വരുന്നത് കണ്ടതോടെ കക്ഷിയുടെ മുഖത്ത് ഒരു തെളിച്ചം വന്നു ..ഒപ്പം ഒരു നിറഞ്ഞ ചിരിയും …
“എത്ര നേരമായി ഇത് കാത്തുനിക്കുന്നു …ഒരു മര്യാദ വേണ്ടേ ഏട്ടാ ..”
അശ്വതി കിഷോറിനെ ഏട്ടാ എന്നാണ് വിളിക്കുന്നത് . അതിൽത്തന്നെ അവളുടെ സ്വഭാവം അടങ്ങിയിട്ടുണ്ട്. എല്ലാവരോടും വളരെ മാന്യമായേ അവള് പെരുമാറു . കൊതുക് കടിച്ചാൽ പോലും അതിനെ അടിച്ചു കൊല്ലില്ലാ..അത്രക്ക് പാവം ..!
“ഹാ..ഞാൻ പറഞ്ഞില്ലേ അച്ചു …ഒരു ഫങ്ക്ഷന് ഉണ്ടാരുന്നു..അത് കഴിഞ്ഞിട്ട് വരുവാണ്..ഒന്ന് ക്ഷമിക്കേടോ ”
ശ്യാം അവളുടെ അടുത്തേക്ക് നടന്നടുക്കുന്നതിനിടെ തന്നെ സംസാരം തുടങ്ങി . ഞാൻ അതൊക്കെ ശ്രദ്ധിച്ചുകൊണ്ട് അശ്വതിയെ നോക്കി ചിരിച്ചു .
“ഹായ് ഏട്ടാ…സുഖം അല്ലെ ..”
എന്നെ നോക്കി ചിരിച്ചുകൊണ്ട് അച്ചു എനിക്ക് നേരെ കൈനീട്ടി . അവളുടെ കൈകളിൽ പിടിച്ചു കുലുക്കികൊണ്ട് ഞാനും ഒന്ന് ചിരിച്ചു .
“സുഖം …തനിക്കോ ..?”
ഞാൻ അവളോടായി തിരക്കി .
“കുഴപ്പം ഇല്ല …ഇങ്ങനെ ഒകെ പോണൂ ..ഇപ്പോ പിന്നെ ജോലി ഒക്കെ ഉള്ളോണ്ട് നേരം പോയിക്കിട്ടും ”
അച്ചു വളരെ സാവധാനം വാക്കുകളെ പോലും വേദനിപ്പിക്കാതെ സംസാരിച്ചു .
“ഹ്മ്മ് …ഇപ്പൊ ബ്രെക് ആണല്ലേ ? ”
ഞാൻ മൂളികൊണ്ട് സംശയം തിരക്കി .