രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“മൊട്ട ആയപ്പോ പെണ്ണിന്റെ ഭംഗി പോയി …”
മസാലദോശ നുണയുന്ന റോസിമോളെ നോക്കി അഞ്ജു പരിഭവിച്ചു .

“അതൊക്കെ ഞങ്ങളും ഇനീം വരുത്തും അല്ലേടി പൊന്നുസേ..”
ഞാൻ പെണ്ണിനെ മടിയിലിട്ടു കുലുക്കികൊണ്ട് ചിരിച്ചു .

“നീ എന്നെ നോക്കാതെ അതിനു കൊടുക്കെടി മിസ്സെ…”
എന്നെയും മോളെയും നോക്കിയിരുന്ന മഞ്ജുസിന്റെ മടിയിൽ പാവത്തെ പോലെ ഇരിക്കുന്ന ആദികുട്ടനെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ പയ്യെ ചിരിച്ചു .

“അവനു വേണ്ടെന്നു തോന്നണു …കഴിക്കുന്നില്ല ”
മഞ്ജുസ് ആദിയെ കഴിപ്പിക്കാൻ നോക്കികൊണ്ട് പയ്യെ പറഞ്ഞു . പക്ഷെ ചെറുക്കൻ മുഖം വെട്ടിക്കുകയാണ് .
“അവനു ഇഷ്ടായി കാണില്ല ..വീട്ടിൽപോയിട്ട് വേറെ എന്തേലും കൊടുക്കാം ”
ആദിയുടെ പിണക്കം കണ്ടു മഞ്ജുസ് പയ്യെ പറഞ്ഞു . പിന്നെ അവനെ ഇടം കൈകൊണ്ട് അവളുടെ മാറിലേക്ക് ചേർത്ത് പിടിച്ചു .

അതോടെ പിന്നെ കാര്യങ്ങളൊക്കെ ഫാസ്റ്റ് ആയിട്ട് നീങ്ങി . ഭക്ഷണം കഴിഞ്ഞയുടനെ ഞങ്ങള് വീട്ടിലോട്ടു മടങ്ങി . മഞ്ജുസിനെയും പിള്ളേരെയും അഞ്ജുവിനെയും വീട്ടിലിറക്കിയ ശേഷം ഞാൻ കാറുമെടുത്തു കിഷോറിന്റെ വീട്ടിലേക്ക് പോയി .

എന്നെ കാത്തു ഉമ്മറത്ത് തന്നെ ഉണ്ടായിരുന്ന അവൻ വേഗം ചെരിപ്പെടുത്തിട്ട് കാറിൽ വന്നു കയറി . പിന്നെ നേരെ ശ്യാമിന്റെ വീട് ലക്ഷ്യമാക്കി വിട്ടു . പത്ത് പതിനഞ്ചു മിനിറ്റുകൊണ്ട് ഞങ്ങള് അവന്റെ വീട്ടിലെത്തി.

അത്യാവശ്യം സെറ്റപ്പ് ആയിട്ടുള്ള ഇരുനില വീട് ആണ് ശ്യാമിന്റെത് .എന്റെ പോലെ ഒന്നുമല്ല . അവൻ ആൾറെഡി കുറച്ചു മോശമല്ലാത്ത സാമ്പത്തികം ഉള്ളയാളാണ് . അവന്റെ അച്ഛൻ വര്ഷങ്ങളായി സിംഗപ്പൂരിൽ ആണ് . അവിടെ മോശമല്ലാത്ത എന്തൊക്കെയോ ബിസിനെസ്സ് ആണ് പുള്ളിക്.

Leave a Reply

Your email address will not be published. Required fields are marked *