രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“അങ്ങോട്ടുതന്നെ വിട്ടേക്കേടാ കവി ..”
പിന്നെ എന്നോടായി പയ്യെ പറഞ്ഞു .

ആദിയും റോസ്‌മോളും പതിവില്ലാതെ വളരെ സൈലന്റ് ആണ് .കാർ നീങ്ങുന്നതിനൊപ്പമുള്ള പുറത്തെ കാഴ്ചയിലാണ് രണ്ടുപേരും ശ്രദ്ധ കൊടുത്തിട്ടുള്ളത് . പത്തുമിനുട്ടുകൊണ്ട് ഞങ്ങൾ ടൗണിലെത്തി . പിന്നെ അഞ്ജു പറഞ്ഞ പോലെ ഉഡുപ്പി ഹോട്ടലിൽ കയറി മസാലദോശക്കു ഓർഡർ നൽകി . സ്വൽപ്പനേരം വൈറ്റ് ചെയ്യേണ്ടി വന്നു . അതിനിടക് എനിക്ക് കിഷോറും ശ്യാമും വിളിച്ചിരുന്നു . വീണയെ പെണ്ണ്കാണാൻ പോകേണ്ട കാര്യം പറയാനും സമയം ഓര്മിപ്പിക്കാനുമാണ് അവര് വിളിച്ചത് ..

തിരികെ വീട്ടിലെത്തിയാൽ കിഷോറിനെ കൂട്ടി ശ്യാമിന്റെ വീട്ടിലേക്ക് ..അവിടെ നിന്ന് ശ്യാമിന്റെ അച്ഛനോടും മാമന്മാരോടും ഒപ്പം കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് …ഇതാണ് പ്ലാൻ ..പതിനൊന്നുമണി ഒക്കെ ആകുമ്പോഴേക്കും ഞങ്ങൾ ചെല്ലാമെന്നാണ് കൃഷ്ണൻ മാമയോട് പറഞ്ഞിട്ടുള്ളത് .

ഫോൺവിളി കഴിഞ്ഞപ്പോഴേക്കും സാധനം എത്തി , അതോടെ സ്വയം കഴിച്ചും കുറേശെ പിള്ളേരുടെ വായിൽ വെച്ചുകൊടുത്തും ഞങ്ങള് വേഗം കഴിച്ചു .

“പൊന്നൂസിന് നല്ലോണം ഇഷ്ട്ടപെട്ടുലോ ..പെണ്ണ് കഴിക്കുന്നുണ്ട് ”
എന്റെ മടിയിലിരുന്ന് മസാലദോശ ചപ്പിനുണയുന്ന മോളെ നോക്കി അഞ്ജു ചിരിച്ചു .

“അവൻ കൊടുത്താൽ അവള് കാഞ്ഞിരക്കായ വരെ മധുരം ഉണ്ടെന്നു പറഞ്ഞു തിന്നോളും ”
മഞ്ജുസ് അതുനോക്കി കൗണ്ടർ അടിച്ചു .

“പോടീ..എന്റെ പൊന്നൂസ് പാവം ആണ് ..”
ഞാൻ അവളെ ഇടംകൈകൊണ്ട് എന്നിലേക്ക് ചേർത്തുകൊണ്ട് ചിണുങ്ങി .

“ചാ ചാ …പാ പൂ …”
അതോടെ വീണ്ടും ആഹാരത്തിലേക്ക് ചൂണ്ടിക്കൊണ്ട് അവള് എന്നെ മുഖം ഉയർത്തിനോക്കി .

“ഇതൊക്കെ എങ്ങോട്ടാടി പൊന്നൂസേ പോണേ..”
ഞാൻ ചിരിച്ചുകൊണ്ട് സ്വല്പം കൂടി എടുത്തു അവളുടെ വായിലേക്ക് പകർന്ന് നലകി .എന്റെ കൈവിരലടക്കം നുണഞ്ഞുകൊണ്ട് അവള് മസാലദോശയുടെ രുചി ആസ്വദിച്ചു. വായില് മൂന്നു നാല് കുഞ്ഞി പല്ലുകളൊക്കെ റോസീമോൾക്കു അതിനോടകം വന്നിട്ടുണ്ട് . ഇടക്കൊക്കെ അതുകൊണ്ട് അവള് കടിക്കുകയും ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *