രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

കൊറച്ചു നേരം കൂടി കഴിഞ്ഞതോടെ കേക്ക് കട്ട് ചെയ്യാൻ തീരുമാനം ആയി . അതോടെ എല്ലാവരും ഹാളിലേക്ക് കയറി . അവിടെ കൊള്ളാത്തവർ ഉമ്മറത്തും റൂമുകളിലുമൊക്കെ ആയി അഡ്ജസ്റ്റ് ചെയ്തു . റോസ്‌മോളുടെയും ആദികുട്ടന്റേയും തലയിൽ ബർത്ത്ഡേ ക്യാപ് ഒകെ അഞ്ജുവും വീണയും കൂടി ഇട്ടുകൊടുത്തു . ആൾക്കാരുടെ തിക്കും ബഹളവും ഒകെ കണ്ടു ആദിയും റോസ് മോളും അന്തം വിട്ടു എന്റെ കയ്യിലും മഞ്ജുസിന്റെ കയ്യിലും ആയി ഇരിപ്പുണ്ട് .

പിന്നെ രണ്ടുമൂന്നു തട്ടുകൾ ഉള്ള വലിയ കേക്കിൽ ഓരോ കുഞ്ഞു മെഴുതിരി വീതം കത്തിച്ചു .

“എന്നാപ്പിന്നെ മുറിക്ക് …”
എന്റെ അടുത്ത് നിന്ന റോസമ്മയും പയ്യെ പറഞ്ഞു .

അതോടെ ആദിയുടെ കയ്യിൽ കുഞ്ഞികത്തി പിടിപ്പിച്ചുകൊണ്ട് ഞാൻ കേക്കിനു മുന്നിലേക്ക് നീങ്ങി. റോസിമോളെ എടുത്തു മഞ്ജുസും പിന്നാലെ വന്നു . പിന്നെ രണ്ടുപേരും ഒപ്പം കേക്ക് കട്ട് ചെയുന്ന പോലെ ഒരേ സമയത്തു കേക്ക് മുറിച്ചു …

അതോടൊപ്പം ആദിക്കും റോസീമോൾക്കുമുള്ള വിഷസും ഉയർന്നു..

അതോടെ വര്ണക്കടലാസുകൾ പൊട്ടിച്ചും ബലൂൺ കുത്തിപ്പൊട്ടിച്ചും ഒകെ അവിടെ ശബ്ദങ്ങൾ ഉയർന്നു .വര്ണക്കടലാസുകൾ ഞങ്ങൾക്ക് മുകളിലായി പാറിനടന്നു ..പാർട്ടി പോപ്പർ പൊട്ടിച്ച ശബ്ദം കേട്ടു റോസിമോള് ഒന്ന് ഞെട്ടിക്കൊണ്ട് മഞ്ജുസിന്റെ തോളിലേക്ക് ചാഞ്ഞു കെട്ടിപിടിച്ചതു കണ്ടു നിന്നവരിലൊക്കെ ചിരി പടർത്തി…

“അച്ചോടി …പൊന്നൂസ് പേടിച്ച ..”
അതുകണ്ട മഞ്ജുസ് ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളിൽ തട്ടി .ആദി വല്യ കൊഴപ്പം ഒന്നും ഇല്ലാതെ എല്ലാം നോക്കി രസിച്ചിരുന്നു . കേക്ക് മുറിച്ചത് ആദ്യം ഉണ്ണികൾക്ക് തന്നെ നാവിൽ വെച്ച് നുണയാൻ നൽകി . പിന്നെ ഓരോരുത്തരായി വന്നുതുടങ്ങി . പിന്നെ കേക് മുറിച്ചു എടുക്കാനും , അത് സെർവ് ചെയ്യാനുമൊക്കെ ആയി ആകെ ബഹളമയം ആയി …

Leave a Reply

Your email address will not be published. Required fields are marked *