അങ്ങനെ അവളെ കൊഞ്ചിച്ചുകൊണ്ട് ഞാൻ റോസ്‌മേരിയും മഞ്ജുവിന്റെ അച്ഛനും ഇരിക്കുന്നിടത്തെത്തി .
“റോസമ്മോ …ഇവിടത്തെ റോസ് എത്തിട്ടോ ”
ഞാൻ റോസിമോളെ എടുത്തു ഉയർത്തി കാണിച്ചുകൊണ്ട് ഒന്ന് ചിരിച്ചു . അതുകേട്ടു അവളും ഒന്ന് പുഞ്ചിരിച്ചു .
“എവിടെ നോക്കട്ടെ ….”
പിന്നെ ഇരുന്നിടത്തു നിന്നും എഴുനേറ്റു എന്റെ അടുത്തേക്ക് വന്നു . മഞ്ജുസിന്റെ അച്ഛനും അതൊക്കെ കൗതുകത്തോടെ നോക്കുന്നുണ്ട് .
“ഡീ പൊന്നു …വാടി ചക്കരെ …”
റോസ്‌മേരി എന്റെ അടുത്തുവന്നു അവളുടെ നേരെ കൈനീട്ടി . കൈനീട്ടിയ റോസ്‌മേരിയെ ഒന്ന് ശ്രദ്ധിച്ചു നോക്കികൊണ്ട് പെണ്ണ് എന്നെ നോക്കി പുരികം ചുളിച്ചു .
“പൊക്കോടി ..നിന്റെ പേരുള്ള ആന്റിയാ …”
ഞാൻ പെണ്ണിനെ നോക്കി ചിണുങ്ങിക്കൊണ്ട് അവളെ റോസ്‌മേരിയുടെ നേരെ ചെരിച്ചു . അതോടെ പെണ്ണ് റോസമ്മയുടെ അടുത്തേക്ക് ചാഞ്ഞു .
“ആഹ്…അങ്ങനെ വാടി ചുന്ദരി …ഉമ്മ്ഹ ..”
റോസമ്മ എന്റെ മോളെ സ്നേഹത്തോടെ ചുംബിച്ചു . ഒരുപക്ഷെ എന്റെ ജീവിതകഥ വേറെ ട്രാക്കിൽ പോയിരുന്നെങ്കിൽ റോസ്‌മേരിക് ജനിക്കേണ്ട മോളായിരുന്നു അത് .
“നല്ല ക്യൂട്ട് മോള് …നിന്റെ മിസ്സിന്റെ ബ്യൂട്ടി ഒക്കെ ഇതിനും കിട്ടിട്ടുണ്ട് ..”
റോസ്‌മോളുടെ നുണക്കുഴി കവിളും ചിണുക്കവും ഒകെ നോക്കികൊണ്ട് റോസമ്മ ചിരിച്ചു . പിന്നെ കൊറേ നേരം അവളെ കളിപ്പിച്ചുകൊണ്ട് നടന്നു .