രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

അപ്പോഴേക്കും മഞ്ജുസ് പറഞ്ഞത് അനുസരിച്ചു അവളുടെ അച്ഛൻ പുറത്തേക്കു എഴുന്നള്ളി . മുറ്റത്തെ ഒരു കോണിൽ മാറിയിരുന്നു സംസാരിക്കുന്ന ഞങ്ങളെ കണ്ടതും പുള്ളിക്കാരൻ ഒന്ന് കൈ ഉയർത്തി അഭിവാദ്യം ചെയ്തു …

“ഹായ് അങ്കിളേ …”
പുള്ളിക്കാരൻ ഒരു പുഞ്ചിരിയോടെ അടുത്തെത്തിയതും റോസമ്മ കൈനീട്ടി . അതോടെ മഞ്ജുസിന്റെ അച്ഛൻ അവൾക്കൊരു ഷേക്ഹാൻഡ് നൽകികൊണ്ട് വിശേഷങ്ങൾ തിരക്കി .

“എന്തൊക്കെ ഉണ്ട് മോളെ ? സുഖം അല്ലെ ? എങ്ങനെ പോണൂ നിങ്ങളുടെ ബിസിനെസ്സ് ഒക്കെ ?”
പുള്ളിക്കാരൻ ഗൗരവത്തിൽ ഓരോന്ന് തിരക്കി . അതോടെ ഞാനും ശ്യാമും പയ്യെ അവിടെ നിന്നു വലിഞ്ഞു .

പിന്നെ കുറച്ചുനേരം മഞ്ജുസിന്റെ അച്ഛനും റോസമ്മയും കൂടി ബിസിനെസ്സ് കാര്യങ്ങൾ ചർച്ച ചെയ്തു . റോസ്‌മേരിയുടെ ഉപദേശിയും മെന്ററും ഒക്കെ മഞ്ജുസിന്റെ അച്ഛൻ ആണെന്ന് പറഞ്ഞാലും തെറ്റില്ല . പുള്ളിക്കാരൻ ഒരു സക്‌സസ്ഫുൾ ബിസിനസ്സുകാരൻ ആയതുകൊണ്ടാകും റോസ്‌മേരി പുള്ളിക്കാരനെ കൂടുതൽ ഗൗരവത്തിൽ എടുക്കണത് .

അകത്തേക്ക് കയറിപ്പോയ ഞാൻ പിന്നെ പുറത്തേക്കിറങ്ങിയത് റോസിമോളെ എടുത്തുകൊണ്ടാണ് . എന്റെ അമ്മയുടെ കയ്യിലായിരുന്ന അവളെ റോസ്‌മേരിക്ക് കാണാൻ വേണ്ടിയാണു എടുത്തു പുറത്തേക്ക് വന്നത് . ഒന്നോ രണ്ടോ വട്ടം അവള് അതിനു മുൻപും മക്കളെ കണ്ടിട്ടുണ്ട് .

“ചാച്ചന്റെ മുത്തുമണി ഇച്ചീച്ചി പാത്തല്ലേ ട്ടാ …പുതിയ ഡ്രെസ്സാ..”
പെണ്ണിന്റെ പുത്തൻ ഉടുപ്പിന്റെ തിളക്കം നോക്കി ഞാൻ അവളുടെ കവിളിൽ ചുംബിച്ചു . അതോടെ അവള് ഒന്ന് കുണുങ്ങി .

“ചാ ചാ…മ്മ്ഹ …”
പിന്നെ എന്റെ ചുണ്ടത്തു പയ്യെ മുത്തി .

Leave a Reply

Your email address will not be published. Required fields are marked *