രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“വീണക്ക് എന്നെ മനസിലായി കാണില്ല അല്ലെ ?”
റോസ്‌മേരി അവരുടെ അടക്കം പറച്ചിൽ ശ്രദ്ധിച്ചു ചിരിച്ചു .

“ഏയ് ..അങ്ങനെ ഒന്നും ഇല്ല..ഇപ്പൊ പിടികിട്ടി…”
വീണ അതിനു ചിരിയോടെ മറുപടി നൽകി. പിന്നെ ഞങ്ങളുടെ അടുത്തേക്കെത്തി . കീർത്തനയും അച്ചുവുമൊക്കെ റോസമ്മയെ അടിമുടി നോക്കുന്നുണ്ട് .

“അശ്വതി ഇപ്പൊ എം.ബി.ബി .എസ് അല്ലെ ? കീർത്തന ട്രിച്ചിയില് ..എന്താ ശരി അല്ലെ ?”
റോസ്‌മേരി എല്ലാം അറിയാവുന്ന പോലെ അവരെ നോക്കി . അതോടെ രണ്ടുപേരും ഒന്ന് അന്തം വിട്ടു .

“ഇതൊക്കെ എങ്ങനെ ?”
കീർത്തന പുള്ളികാരിയെ നോക്കി അതിശയിച്ചു .

“കവിൻ നിങ്ങളെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്..എനിക്കിവിടത്തെ ഒട്ടുമിക്ക ആൾക്കാരേം അറിയാന്നെ ”
റോസ്‌മേരി ചിരിച്ചു . പിന്നെ കയ്യിൽ പിടിച്ചിരുന്ന കവർ അഞ്ജുവിന്റെ നേരെനീട്ടി .

“ഇത് ചുമ്മാ പിള്ളേർക്ക് …”
റോസമ്മ നിറഞ്ഞ ചിരിയോടെ അത് സമ്മാനിച്ചു .
അഞ്ജു ആ കവറുകൾ വാങ്ങിച്ചുകൊണ്ട് അകത്തേക്കും മടങ്ങി .

“എന്നാപ്പിന്നെ കേറിവാടോ …എന്തിനാ ഇങ്ങനെ നിക്കണേ ?”
മുറ്റത്ത്‌ തന്നെ നിൽക്കുന്ന റോസമ്മയെ മഞ്ജുസ് അകത്തേക്ക് ക്ഷണിച്ചു .

“ഓ എന്നെ അവിടെ ഇപ്പൊ ആര് അറിയാനാന്നെ ..ഞാൻ ഇവിടെ എങ്ങാനും നിന്നോളം ..മഞ്ജുന്റെ അച്ഛൻ എന്തിയേ?”
റോസമ്മ ആ ക്ഷണം നിരസിച്ചുകൊണ്ട് അന്വേഷിച്ചു .

“അകത്തെവിടേലും കാണും…ഞാൻ പറയാട്ടോ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു . പിന്നെ എന്നെ നോക്കി കണ്ണിറുക്കി അകത്തോട്ടു തിരികെ പോയി . അപ്പോഴേക്കും ശ്യാം റോസ്‌മേരിയെ കണ്ടു അടുത്തേക്കെത്തി . പിന്നെ അവളുമായി ഒന്ന് പരിചയം പുതുക്കി .

Leave a Reply

Your email address will not be published. Required fields are marked *