മഞ്ജുസ് റോസ്‌മേരിയുടെ അടുത്തേക്കെത്തി ചിരിയോടെ തിരക്കി .”ട്രാഫിക് അല്ലേടോ..”
റോസമ്മ അതിനുള്ള മറുപടി ഒറ്റവാക്കിൽ ഒതുക്കി . പിന്നെ ആദികുട്ടനെ കൗതുകത്തോടെ നോക്കി .”ഡാ മോനു..ആന്റിയെ ഒന്ന് നോക്കെടാ ചെക്കാ …”
റോസ്‌മേരി ആദിയെ തട്ടികൊണ്ട് ചിരിച്ചു .പക്ഷെ ചെക്കൻ വേഗം മഞ്ജുസിന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു .”ഇവൻ അങ്ങനെ എല്ലാരുടേം അടുത്തേക്ക് പോവില്ല …മോള് ആണേൽ കൊഴപ്പല്യ ..”
മഞ്ജുസ് അവന്റെ സ്വഭാവം ഓർത്തു ചിരിച്ചു . അപ്പോഴേക്കും വീണയും അഞ്ജുവും അശ്വതിയും കീർത്തനയും ഒകെ അങ്ങോട്ടേക്കെത്തി . എല്ലാരും റോസ്‌മേരിയെ തെല്ലൊരു അത്ഭുതത്തോടെയും അപരിചിതത്വത്തോടെയും നോക്കി ..അഞ്ജുവിനു മാത്രം റോസ്‌മേരിയെ കണ്ടു പരിചയമുണ്ട്. ബാക്കിയുള്ളവർ ഒന്നും കണ്ടിട്ടില്ലാലോ .

“ആഹാ..എല്ലാവരും ഉണ്ടല്ലോ …”
അവരെ കണ്ടതോടെ റോസ്‌മേരി ചിരിച്ചു . അവർക്ക് റോസ്‌മേരിയെ അറിയില്ലെങ്കിലും അവൾക്ക് എല്ലാവരെയും അറിയാം . ഞാൻ ബാംഗ്ലൂരിൽ അവളുടെ കൂടെ നിൽക്കുന്ന സമയത്തു എല്ലാവരുടെയും ഫോട്ടോയും ഡീറ്റൈലുമൊക്കെ അവളോട് ഷെയർ ചെയ്തിട്ടുണ്ട് .
“ഇതാരാ ?”
വീണ അടുത്ത് നിന്ന അഞ്ജുവിനോട് സംശയം ചോദിച്ചു .
“കണ്ണേട്ടന്റെ ഫ്രെണ്ടാ..ബാംഗ്ലൂരിൽ ഉള്ളത് …”
അഞ്ജു അതിനു പയ്യെ മറുപടി നൽകി .
“ആഹ്…”
വീണ അതുകേട്ടപ്പോൾ ആളെ മനസിലായ പോലെ തലകുലുക്കി .