റോസമ്മ എന്നെ നോക്കി ചിരിച്ചു .”അല്ല..നീ ബാംഗ്ലൂരിൽ പോയപ്പോ കുറച്ചധികം മോഡേൺ ആയി…പക്ഷെ ഇത് സെറ്റ് ആണ് …നല്ല ലുക്ക് ആയിട്ടുണ്ട് ”
ഞാൻ അവളെ അടിമുടി നോക്കി തലയാട്ടി .”ഹ ഹ…താങ്ക് യു മാൻ …”
അവൾ അതുകേട്ടു ചിരിച്ചു .”ഏയ്..ഏയ്..മാൻ വേണ്ട…അതെന്റെ മഞ്ജുസ് വിളിക്കുന്നതാ..”
റോസമ്മയുടെ അഭിസംബോധന കേട്ടു ഞാൻ കണ്ണുരുട്ടി .”ഒന്ന് പോടോ ..നിന്റെ മഞ്ജുസ് വിളിക്കുന്നുണ്ടെന്നും വെച്ച് ബാക്കിയുള്ളോർക്ക് പറയാൻ മേലാന്നു ഒണ്ടോ ? നീ ഒന്ന് നടന്നേ ..”
അവള് കോട്ടയം സ്ലാങ്ങിൽ പയ്യെ തട്ടിവിട്ടു . അതോടെ ഞാൻ അവളെയും കൂട്ടി നടന്നു . സുന്ദരി ആയ ഒരു പെണ്ണിന്റെ കൂടെ ഞാൻ നടന്നു വരുന്നത് ഉമ്മറത്ത് നിന്ന ബന്ധുമിത്രാദികൾ ഒകെ ശ്രദ്ധിക്കുന്നുണ്ട് .

പക്ഷെ ഞങ്ങൾ വരുന്നത് ഉള്ളിൽ നിന്നും തന്നെ കണ്ട മഞ്ജുസ് പെട്ടെന്ന് പുറത്തേക്കിറങ്ങി വന്നു . ഒരു വെള്ള കളർ കുർത്ത ആയിരുന്നു മഞ്ജുസിന്റെ വേഷം . കോളർ ഉള്ള ടൈപ്പ് ആണ് ..അതിന്റെ കഴുത്തറ്റം മുതൽ അരക്കെട്ട് വരെ ബട്ടൻസ് പോലെ കറുത്ത പൂക്കൾ നിരനിരയായി താഴേക്ക് തുന്നിപിടിപ്പിച്ചിട്ടുണ്ട് .
കൈമുട്ടോളം സ്ലീവ് ഉള്ള കുർത്തയുടെ ബോർഡർ ഇളംനീല പൂക്കൾ ആണ് ..ബോട്ടവും അങ്ങനെ തന്നെ .
ആദിയെയും കയ്യിലെടുത്തുകൊണ്ടാണ് മഞ്ജുസ് ഞങ്ങളുടെ അടുത്തേക്കെത്തിയത് .
“ഹലോ..റോസമ്മോ.എന്താ വൈകിയേ…”