“ഒക്കെ കഴിഞ്ഞോ മോനെ ? ഞാൻ സ്വല്പം വൈകി…സോറി …”
കാറിൽ നിന്നിറങ്ങി റോസമ്മ എന്നോടായി ചിരിയോടെ പറഞ്ഞു . ഒരു അനാർക്കലി സ്യൂട്ട് ആയിരുന്നു അവളുടെ വേഷം . വെള്ളനിറമുള്ള അനാർക്കലി ചുരിദാറിൽ മഞ്ഞയും പച്ചയും കലർന്ന റോസാപ്പൂക്കൾ ഉള്ള ഡിസൈൻ . കൈമുട്ടോളം കൈ ഇറക്കമുള്ള സ്ലീവുകൾ. ചുരിദാറിന്റെ സ്ലീവിന്റെ അറ്റത്തും ചുവട്ടിലും മഞ്ഞ ബോർഡറും അതിൽ ചുവന്ന കുഞ്ഞു പൂക്കളും ഉണ്ട് ! എല്ലാത്തിനും പുറമെ ഒരു മഞ്ഞയും വെള്ളയും കലർന്ന ദുപ്പട്ടയും ..
വേഷത്തിനു അനുയോജ്യമായ മേക്കപ്പും ഫാൻസി ആഭരങ്ങളും അവൾ അണിഞ്ഞിട്ടുണ്ട് . മൊത്തത്തിൽ ഒരു അസ്പര്സസ് !! അവൾക്ക് കണ്ണ് തട്ടാതിരിക്കാൻ വേണമെങ്കിൽ കവിളിൽ ഒരു പുള്ളി തൊട്ടു കൊടുക്കാം , അത്രക്ക് ഭംഗിയുണ്ട് കാണാൻ ..
ഞാൻ അവളുടെ സൗന്ദര്യം നോക്കി ഒരു നിമിഷം മിണ്ടാതെ നിന്നു. മഞ്ജുസ് അവളോട് ആ കാര്യത്തിൽ കട്ടക്ക് നിക്കുമെങ്കിലും വേറൊരു പെണ്ണിനെ അങ്ങനെ കാണുമ്പോ എന്തോപോലെ ആണ് . അതും ജീവിതത്തിൽ ആദ്യമായി ഒരിഷ്ടം തോന്നിയവള് ..
“നീ എന്നതാ കവിനെ ഇങ്ങനെ മിഴിച്ചു നോക്കുന്നെ ..ഞാൻ പറഞ്ഞത് കേക്കാൻമേലെ?”
ഞാൻ വായും പൊളിച്ചു നിക്കുന്നത് കണ്ടു റോസമ്മ ചിരിച്ചു .
“ഏഹ്..ആഹ്..കേട്ടു ..കഴിഞ്ഞിട്ടൊന്നും ഇല്യ ..കേക് കട്ടിങ് ഒകെ നടക്കാൻ പോണേയുള്ളു”
ഞാൻ പെട്ടെന്ന് ബോധം വീണ്ടെടുത്തുകൊണ്ട് ചിരിച്ചു .
“ആഹ്..ഭാഗ്യം …”
റോസമ്മ സ്വയം പറഞ്ഞുകൊണ്ട് കാറിന്റെ പുറകിലെ സീറ്റിൽ നിന്നു ഒന്ന് രണ്ടു കവറുകൾ എടുത്തു . അവളുടെ ആവക പിള്ളേർക്കുള്ള സമ്മാനങ്ങൾ ആണ് . അവള് തന്നെ സ്വന്തമായിട്ട് ഡിസൈൻ ചെയ്ത കുഞ്ഞു ഉടുപ്പുകൾ ആണ് എല്ലാം ..
“നീ എന്തായാലും ഈ വേഷത്തില് വന്നത് നന്നായി …”
അവളുടെ നാടൻ ലുക്ക് കണ്ടു ഞാൻ പയ്യെ പറഞ്ഞു .
“ഹ്മ്മ്…അതെന്നാടാ ?”