രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

കൃഷ്ണൻ മാമയുടെ തോളിൽ പയ്യെ ഞെക്കികൊണ്ട് ഞാൻ ചിരിച്ചു .”ഹ ഹ ..ഇതൊക്കെ പഠിച്ചു വെച്ചോ ..അടുത്ത തലമുറ നിങ്ങളാ..”
പുള്ളി എന്റെ മറുപടി കേട്ട് ഒന്ന് ചിരിച്ച ശേഷം പയ്യെ പറഞ്ഞു . അതോടെ ഞാൻ വീടിനു അകത്തേക്ക് കയറി . എല്ലാവരും കൂടി നിന്ന കാരണം ഹാളിൽ നല്ല തിരക്കാണ് .എല്ലാവരുടെയും നടുക്കായിരുന്ന മഞ്ജുസിന്റെ അടുത്തേക്ക് ഞാനങ്ങനെ കഷ്ടപ്പെട്ട് എത്തി . പിന്നെ മോളെ മടിയിൽ വെച്ച് സോഫയിൽ ഇരുന്നു . തൊട്ടടുത്തായി മഞ്ജുസും ആദികുട്ടനും ഉണ്ട് . പിന്നെ ഫോട്ടോഗ്രാഫറുടെ നിർദേശം അഭിനയിച്ചുള്ള പോസിങ്ങും അഭിനയവും ഒകെ ആയി .”നേരെ ഇരിക്ക് കവി…”
“എന്തനാടാ ഇത്രേം ഗൗരവം ..”
“ചിരിക്ക് …”
എന്നൊക്കെ മഞ്ജുസിന്റെ വക പ്രോംപ്റ്റിങ്ങും ഉണ്ട് .ഫോട്ടോഷൂട്ട് കഴിഞ്ഞതോടെ ഗിഫ്റ്റുകളും സമ്മാനപൊതികളുമായും എത്തിയവർ അത് സമ്മാനിക്കുന്ന ഏർപ്പാടും തുടങ്ങി . കുഞ്ഞാന്റിയുടെ വക രണ്ടാൾക്കും ഓരോ ബ്രെസ്‌ലെറ്റ് ആയിരുന്നു . കൃഷ്ണൻ മാമയുടെ വക ഓരോ മാലയും . മോഹനൻ മാമക്ക് വേണ്ടി ബിന്ദു അമ്മായി സ്വർണത്തിന്റെ വളകളും കുഞ്ഞുടുപ്പുകളും ആണ് അവർക്കു വേണ്ടി സമ്മാനിച്ചത് . മഞ്ജുസിന്റെ അച്ഛന്റെ വക പിന്നെ ഒരു ആഭരണപെട്ടി തന്നെ ഉണ്ട് .

ചെറുതും വലുതുമായി അവർക്കു കുറെ സമ്മാനങ്ങൾ കിട്ടി . മായേച്ചി രണ്ടു കുഞ്ഞു മോതിരങ്ങൾ ആണ് അവരെ അണിയിച്ചത് . ഒന്നും വേണ്ടെന്നു എല്ലാരോടും പറഞ്ഞിരുന്നെങ്കിലും ആരും അത് മുഖവിലക്കെടുത്തില്ല . എന്നോടും പിള്ളേരോടും ഉള്ള ഇഷ്ടം ഇങ്ങനെയൊക്കെയാണ് പലരും പ്രകടിപ്പിച്ചത് .

ഗിഫ്റ്റ് സ്വീകരിക്കുന്ന പരിപാടി കഴിഞ്ഞതോടെ പിള്ളേരുടെ ജാതകം വായിക്കുന്ന ചടങ്ങായി.

Leave a Reply

Your email address will not be published. Required fields are marked *