“ചാച്ചന് താടാ ..’
അതിനു ശേഷം ഞാൻ എന്റെ കവിളിൽ തൊട്ടു അവനെ നോക്കി . അതോടെ ഒന്ന് ചിരിച്ചുകൊണ്ട് അവൻ എന്റെ കവിളിലും ഉമ്മ നൽകി .
“മ്മ്ഹ ..അച്ച..മ്മ്ഹ ”
അവൻ ചുണ്ടുകൾ എന്റെ കവിളിൽ ഒന്ന് രണ്ടു വട്ടം ഉരുമ്മിക്കൊണ്ട് ചിണുങ്ങി . അപ്പോഴേക്കും മഞ്ജുസ് വന്നു ധൃതി വെച്ചതോടെ ഞങ്ങള് വേഗം ഇറങ്ങി .
വീടിനടുത്തുള്ള ചിറക്കൽ അമ്പലത്തിലേക്കാണ് ഞങ്ങൾ പോയത് . വല്യ തിരക്കൊന്നും ഇല്ലെങ്കിൽ കൂടി സ്ഥിരം വായിനോക്കി ടീമ്സ് ഒകെ അവിടെയുണ്ട് . ഞങ്ങളെ അറിയുന്ന ചിലരെയും അവിടെ വെച്ച് കണ്ടു .
“ആഹ്..എല്ലാരും ഉണ്ടല്ലോ …”
“മക്കൾ ആണല്ലേ …”
“കണ്ണനിപ്പോ എവിടെയാ ജോലി..?”
“ടീച്ചർ ഇപ്പൊ കോളേജിൽ പോകാറില്ലേ?”
“എങ്ങനെ ഉണ്ട് ..സുഖം അല്ലെ?”
എന്നൊക്കെയുള്ള ചോദ്യങ്ങൾ പരിചയക്കാർ ചിലർ തിരക്കി . അവരെ ഒകെ ഒതുക്കി ഞങ്ങൾ ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു . അവിടെയും വായ് നോക്കികള് ഉണ്ടെങ്കിലും മഞ്ജുസിന്റെ കൂടെ ഞാൻ ഉള്ളതുകൊണ്ട് ആരും കാര്യമായി ചോര കുടിച്ചില്ല . പക്ഷെ എന്റെ ഭാഗ്യം ഓർത്തു ചില മൈരുകളും ഉള്ളിൽ പ്രാകുന്നുണ്ടാകണം . അഞ്ജുവിനെയും പലരും ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ അവള് ആരെയും കൂസാത്ത മട്ടിൽ ആണ് പൊതുവെ ഉള്ള നടപ്പും സംസാരവും ഒക്കെ .അതുകൊണ്ട് അങ്ങനെ ആരും വന്നു അടുക്കില്ല .
കോളേജിൽ പോലും അവളുടെ പുറകെ നടക്കുന്നവർ വിരളമാണ് .