ഇറങ്ങി ചെന്നതും വാരി എടുത്തു .
“ചാച്ചന്റെ മുത്തുമണി …ചുന്ദരിപ്പെണ്ണേ …”
ഞാൻ ചിണുങ്ങികൊണ്ട് അവളുടെ കവിളിൽ മുത്തി .
“ചാച്ചാ …ഉമ്മ്ഹ ..”
അവളും തിരിച്ചു എന്റെ കവിളിൽ മുത്തി .
“ഇതാരാ മുത്തുട്ടിക്കു പട്ടുപാവാട ഇട്ടുതന്നെ ? അമ്മയാണോ ? സുന്ദരി ആയിണ്ടല്ലോ ”
അവളുടെ ചുണ്ടത്തു ഞാൻ പയ്യെ മുത്തികൊണ്ട് ചിരിച്ചു . ഈ പ്രായത്തിൽ അല്ലെ ലിപ്‌ലോക് ഒകെ നടക്കൂ .പിള്ളേര് വലുതായാൽ ഒകെ പോയി…!
എന്റെ ചോദ്യം കേട്ട് പെണ്ണ് കുണുങ്ങി ചിരിച്ചു . മറുവശത്തു ആദിയെ ഷർട്ടും കുഞ്ഞു നിക്കറും ഒകെ ഇടീപ്പിച്ചു അഞ്ജുവും എത്തി .അവളും ഞങ്ങളുടെ കൂടെ വരുന്നുണ്ട് .
“അച്ഛാ…ഹ്ഹ ”
എന്നെ കണ്ടതും ചെക്കൻ ഒന്ന് പയ്യെ വിളിച്ചു . ഇപ്പൊ പണ്ടത്തെ പോലെ അല്ല എന്നെ കുറേശെ ഇഷ്ടപ്പെട്ടു വരുന്നുണ്ട്.
“എന്താടാ മുത്തേ …ഇങ്ങു വന്നേ..”
ഞാൻ അവനെ നോക്കി ചിണുങ്ങി . അതോടെ അഞ്ജു അവനെ എന്റെ അടുത്തേക്ക് കൊണ്ട് വന്നു . എന്റെ മുൻപിൽ വന്ന അഞ്ജുവിന്റെ തോളിൽ ഇരുന്ന ആദിയുടെ കവിളിൽ അതോടെ ഞാൻ ഒരു ഉമ്മ നൽകി..
“ഉമ്മ്ഹ…”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവന്റെ കവിളിൽ മുത്തി .