“ഡേയ്..ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതൊന്നും അല്ല . ഇനി നിനക്ക് എന്നെ സഹായിക്കണം എന്ന് അത്ര താല്പര്യം ഉണ്ടേൽ എന്റെ കല്യാണം വരട്ടെ…ഞാൻ അങ്ങോട്ട് വന്നു ചോദിച്ചോളാം ”
കിഷോർ കാര്യായിട്ട് തന്നെ പറഞ്ഞു .
“പോ മൈരേ….ഞാൻ പോവാ ..അടുത്ത ആഴ്ച വന്നിട്ട് കാണാം ”
അവന്റെ മറുപടി കേട്ട് ഞാൻ ദേഷ്യപ്പെട്ടു അവിടെ നിന്നും ഇറങ്ങി . കിഷോർ അത് ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.
അവിടെ നിന്നു പോകും നേരം പിന്നെ മായേച്ചിയെ കൂടി കണ്ടാണ് ഞാൻ മടങ്ങിയത് . അവളുടെ ഡെലിവറി ഡേറ്റ് അടുത്ത് വന്നിട്ടുണ്ട് . അതുകൊണ്ട് തന്നെ കാര്യങ്ങൾ ഒന്നറിയാൻ വേണ്ടി കയറിയതാണ് .മഞ്ജുസം എന്റെ വീട്ടുകാരും ഒകെ ഇയ്ക്കിടെ അവളെ വിളിച്ചു കാര്യം അന്വേഷിക്കാറുണ്ടെങ്കി കൂടി എനിക്ക് ഒന്ന് പോയി നോക്കിയില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല . പിന്നെ വിവേകേട്ടൻ അടുത്ത ദിവസങ്ങളിലായി ലാൻഡ് ചെയ്യുന്നുണ്ട് .
ഗേറ്റിനു വെളിയിൽ കാർ നിർത്തി ഞാൻ ധൃതിയിൽ തന്നെയാണ് മായേച്ചിയുടെ വീട്ടിലോട്ടു ഓടിക്കയറിയത് .
“അമ്മെ മഹാമായേ …നീ എവിടാടി കഴുതേ ”
ഉമ്മറത്തേക്ക് കേറിയതും ഞാൻ ഉറക്കെ വിളിച്ചുകൊണ്ട് മായേച്ചിയെ അന്വേഷിച്ചു .
“കിടന്നു കാറല്ലെടാ പൊട്ടാ ..ഞാൻ ഇവിടുണ്ട് ”
ഹാളിൽ ഇരുന്നു അവൾ വിളികേട്ടു . അതോടെ ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി .
“ആഹാ…മക്കള് ഞ്ഞം ഞ്ഞം കഴിക്കുവാണല്ലേ..”
ഞാൻ കയറി ചെല്ലുമ്പോൾ അവള് എന്തോ ഫുഡ് കഴിച്ചോണ്ടു ഇരിക്കുവാണ്. ഞങ്ങളുടെ ഒച്ച കേട്ട് ഹേമാന്റിയും അങ്ങോട്ടേക്കെത്തി .
“ആഹാ…കണ്ണൻ ആണോ ..പഴനി പോയിട്ട് ഒകെ സുഖം ആയിരുന്നല്ലോ അല്ലെ ?”