“ചുമ്മാ …”
ഞാൻ കണ്ണിറുക്കി .അതോടെ മഞ്ജുസ് അത് ബെഡിൽ നിന്നെടുത്തു എന്റെ നേരെ നിവർത്തി പിടിച്ചു .
“തല്ലരുത് …ഒകെ ചുമ്മാ പറഞ്ഞതാ മണ്ടുസെ ..”
എന്ന് മാത്രമാണ് വെണ്ടയ്ക്ക അക്ഷരത്തിൽ ആ വെള്ള പേപ്പറിൽ എഴുതിയിട്ടുള്ളത് !
“നാറി…എന്ന അടിയാടി…അടിച്ചേ ”
ഞാൻ പെട്ടെന്ന് കവിളിലെ വേദന ഓർത്തു ഒന്ന് തഴുകി .
“സോറി …എനിക്ക് സങ്കടോം ദേഷ്യം ഒകെ കൂടി വന്നപ്പോ…”
മഞ്ജുസ് അതുകേട്ടു ചിണുങ്ങി എന്റെ നെഞ്ചിലേക്ക് വീണു .
“ഏയ് ഞാൻ ചുമ്മാ പറഞ്ഞതാന്നെ ..നിന്റെ ഒരടി ഞാൻ എക്‌സ്‌പെക്ട് ചെയ്തതാ..പക്ഷെ ഇത്ര പവർ വേണ്ടിയിരുന്നില്ല ”
ഞാൻ പയ്യെ ചിരിച്ചു .
“ചെ..എനിക്ക് എപ്പോഴും ഇങ്ങനെ ഓരോന്ന് പറ്റും..”
അടിച്ചതോർത്തു പിന്നെയും മഞ്ജുസ് സ്വയം കുറ്റപ്പെടുത്തി .പിന്നെ എന്റെ മുഖത്തേക്ക് വല്ലായ്മയോടെ നോക്കി .
“അയ്യോ.. ഇവിടെയൊക്കെ ചോന്നല്ലോ …”
അവളുടെ അടികൊണ്ട ഇടത്തെ കവിളിൽ സ്വന്തം കൈത്തലം കൊണ്ട് തഴുകി മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“സാരമില്ലെന്ന് പറഞ്ഞില്ലേ …നീ ടെൻഷൻ ആവല്ലേ..”
ഞാൻ അവളെ വേഗം വട്ടംപിടിച്ചുകൊണ്ട് ചിരിച്ചു . പിന്നെ സ്വല്പം മുകളിലോട്ടു ഉയർന്നു അവളുടെ ചുണ്ടിൽ മുത്തി .പിന്നെ കൊറച്ചു നേരം ഞങ്ങള് അങ്ങനെ കെട്ടിപിടിച്ചു കിടന്നു ..ഒന്ന് തണുക്കാൻ വേണ്ടി ! പിന്നെ വീണ്ടും തുടങ്ങി…